യാത്ര പ്ലാൻ ചെയ്തിരിക്കുന്നത് ഈ ദിവസങ്ങളിലാണോ? ശ്രദ്ധിക്കണേ, ഈ ട്രെയിനുകൾ വൈകും, അറിയിപ്പുമായി റെയിൽവേ

തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കാനിരിക്കെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഏതാനം ട്രെയിനുകൾ വൈകും. പാലക്കാട് ഡിവിഷനിലെ വിവിധ റൂട്ടുകളിലാണ് അറ്റക്കുറ്റപ്പണികൾ നടത്തുകയെന്ന് സതേൺ റെയിൽവേ അറിയിച്ചു. ജൂലൈ 9, 23 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദിൻ (ട്രെയിൻ നമ്പർ 22633) ഒരു മണിക്കൂർ പത്ത് മിനിറ്റ് വൈകിയോടും.
ജൂലൈ ഒൻപത് (ബുധനാഴ്ച), 23 (ബുധനാഴ്ച) തീയതികളിൽ ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16307) ഒരു മണിക്കൂർ വൈകിയോടും. ജൂലൈ ഒൻപത് (ബുധനാഴ്ച), 23 (ബുധനാഴ്ച) തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുന്ന തിരുവനന്തപുരം സെൻ ട്രൽ - കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകുമെന്ന് സതേൺ റെയിൽവേ അറിയിച്ചു.
ജൂലൈ 24 വ്യാഴാഴ്ച ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ - എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12618) യാത്രയ്ക്ക് 30 മിനിറ്റ് വൈകും. ജൂലൈ 25 വെള്ളിയാഴ്ച എറണാകുളം ജങ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16338 എറണാകുളം ജങ്ഷൻ - ഓഖ വീക്ക്‌ലി എക്സ്പ്രസ് യാത്രയ്ക്ക് ഒരു മണിക്കൂർ വൈകും.
What's Your Reaction?






