'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ!' ഷൈന്‍ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈന്‍ ടോം ചാക്കോയുടെ പോസ്റ്റിനൊപ്പമാണ് ദ പ്രൊട്ടക്ടറുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ടൈറ്റില്‍ ടാഗും ശ്രദ്ധ നേടുന്നു

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ദി പ്രൊട്ടക്ടര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മിച്ച് ജി എം മനു സംവിധാനം നിര്‍വ്വഹിക്കുന്നതാണ് ചിത്രം. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈന്‍ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തില്‍ ഞെട്ടിക്കാനാണ് താരത്തിന്റെ വരവ് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന, കാജോള്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
രജീഷ് രാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. താഹിര്‍ ഹംസ ചിത്രസംയോജനവും ജിനോഷ് ആന്റണി സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്‌സല്‍ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കവനാട്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കരന്തൂര്‍, ഗാനരചന: റോബിന്‍സ് അമ്പാട്ട്, സ്റ്റില്‍സ്: ജോഷി അറവക്കല്‍, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈന്‍: പ്ലാന്‍ 3, പി ആര്‍ ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
What's Your Reaction?






