മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 21, 2026 - 16:03
Jan 21, 2026 - 16:05
മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി

ഭിക്ഷാടകരിൽ പലരും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആണെന്നാണ് അടുത്ത കാലത്തായി ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പല വാർത്തകളും വെളിപ്പെടുത്തുന്നത്. സമാനമായ മറ്റൊരു വാർത്ത ഇൻഡോറിൽ നിന്നും പുറത്ത് വന്നു. ഇൻഡോർ നഗരത്തെ യാചകരിൽ നിന്ന് മുക്തമാക്കാനുള്ള പ്രാദേശിക ഭരണകൂടത്തിൻ്റെ ശ്രമങ്ങൾക്കൊടുവിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. വളരെക്കാലമായി തിരക്കേറിയ ഒരു ഭക്ഷണ മാർക്കറ്റിൽ ഒരു മരപ്പലകയിൽ യാചിച്ചുകൊണ്ടിരുന്നയാൾ കോടീശ്വരനാണെന്ന് അറിഞ്ഞത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അമ്പരപ്പിച്ചു.ശമ്പളത്തോടെ കാർ ഡ്രൈവർമംഗിലാൽ. സറഫ പ്രദേശത്ത് വർഷങ്ങളായി യാചിച്ചുവന്നിരുന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നയാളാണ്. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഇയാൾക്ക് ഭഗത് സിംഗ് നഗറിൽ ഒരു വലിയ മൂന്ന് നില കെട്ടിടവും ശിവ്നഗറിലെ മറ്റൊരു വിശാലമായ വീടും ഉൾപ്പെടെ മൂന്ന് വീടുകൾ സ്വന്തമായുണ്ടെന്ന് കണ്ടെത്തി. കൂടാതെ, വാടകയ്ക്ക് ഓടിക്കുന്ന രണ്ട് ഓട്ടോറിക്ഷകളും കൂടാതെ 12,000 രൂപ പ്രതിമാസ ശമ്പളത്തിൽ നിയമച്ച ഒരു ഡ്രൈവറും കാറും സ്വന്തമായി ഉണ്ടെന്നും കണ്ടെത്തി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0