പിരിഞ്ഞ് താമസിക്കുന്ന ഭാര്യ തിരിച്ചുവരാൻ നരബലി; 40കാരൻ്റെ തലവെട്ടി കിടപ്പറയിൽ കുഴിച്ചിട്ടു, നടുക്കുന്ന സംഭവം ഒഡീഷയിൽ
റിപ്പോർട്ട് :ബൈഷികുമാർ
ഒഡീഷയിലെ ബാൽഗിറിൽ നരബലി. 11 വർഷമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ തിരിച്ചുകൊണ്ടുവരുന്നതിനായി 40 കാരൻ്റെ തലവെട്ടി കിടപ്പറയിൽ കുഴിച്ചിട്ടു. ആഗസ്റ്റ് 18നാണ് സംഭവം. സന്തോഷ് കർസെലിനെ (40) കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാഗഡ ഗ്രാമത്തിലെ കുളത്തിൽ നിന്ന് തലയില്ലാത്ത ഒരു മൃതശരീരം കണ്ടെത്തി. ഇത് കർസെലിൻ്റേത് തന്നെയാണെന്നും പൊലീസ് കണ്ടെത്തി.
തുടരന്വേഷണത്തിൽ കർസെലിനെ അവസാനമായി കണ്ടത് പ്രദേശവാസിയായ ശത്രുഘ്നൻ സാഹു എന്നയാളുടെ കൂടെയാണെന്ന് വ്യക്തമായി. കർസെലിൻറെ മൃതശരീരം കിടന്നിരുന്ന കുളത്തിന് വെറും 20 മീറ്റർ ദൂരെയായിരുന്നു സാഹുവിൻറെ വീട്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ താനാണ് കർസെലിനെ കൊന്നതെന്ന് സാഹു സമ്മതിക്കുകയായിരുന്നു. തല കിടപ്പറയിൽ കുഴിച്ചിട്ടിട്ടുണ്ടെന്നും സാഹു വെളിപ്പെടുത്തി.പൊലീസ് റിപ്പോർട്ട് പ്രകാരം,18-ാം തീയതി ബസ്സ്റ്റോപ്പിൽ വച്ച് കണ്ട സന്തോഷ് കർസെലിനെ പ്രതി വീട്ടിലേക്ക് ക്ഷണിക്കുകയും കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഫോറൻസിക് പരിശോധനയിൽ സാഹുവിൻറെ വീട്ടിൽ നിന്നും രക്തം പുരണ്ട വസ്ത്രങ്ങളും കൊലപാതകത്തിനായി ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ നരബലി കേസുകളിൽ സ്ഥിരമായി കാണപ്പെട്ടിരുന്ന പൂജാദ്രവ്യങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതാണ് നരബലിയായിരിക്കാമെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0