പ്രവാസ ജീവിതം നയിച്ചത് 40 വർഷം; നാട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പ് അടിച്ചത് 57.5 കോടി രൂപ
Abu Dhabi Big Ticket Winner: മൂന്ന് പെൺമക്കളുള്ള തന്നോട് ദൈവം കരുണകാട്ടിയെന്ന് അബുദാബി ബിഗ് ടിക്കറ്റ് അടിച്ച പ്രവാസി മലയാളി താജുദീൻ അലിയാർ കുഞ്ഞ്. ടിക്കറ്റ് എടുത്തത് 16 പേർ ചേർന്ന്. 40 വർഷത്തെ പ്രവാസി ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ബിഗ് ടിക്കറ്റ് വിജയം തേടിയെത്തുന്നത്. സൗദി അറേബ്യയിലെ ഹെയിൽ സിറ്റിയിലായിരുന്നു താമസം

സൗദി അറേബ്യയിൽ 40 വർഷം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ പ്രവാസിയെ തേടിയെത്തിയത് നിനച്ചിരിക്കാത്ത ഭാഗ്യം. അബുദാബി ബിഗ് ടിക്കറ്റിൻ്റെ താജുദ്ദീൻ അലിയാർ കുഞ്ഞ് തിരുവനന്തപുരം ജില്ലയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് 25 മില്യൺ ദിർഹത്തിൻ്റെ ബിഗ് ടിക്കറ്റ് ജാക്ക്പോട്ട് നേടുന്നത്. പതിറ്റാണ്ടുകളായി നിരവധി ഉയർച്ച താഴ്ചകൾ നേരിട്ട പ്രവാസിയാണ് അദ്ദേഹം. തളരാതെ പോരാടി. 61 വയസ്സിലാണ് ഭാഗ്യം തേടിയെത്തിയത്. അഞ്ചു തവണ ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ട്.
സൗദി അറേബ്യയിലെ ഹെയ്ൽ സിറ്റിയിലായിരുന്നു താമസം. മൂന്ന് പെൺമക്കളുള്ള തന്നോട് ദൈവം കരുണ കാണിച്ചെന്ന് താജുദീൻ അലിയാർ കുഞ്ഞ് പറയുന്നു. വീട്ടിലെ ഏക മകനായിരുന്നു താജുദ്ദീൻ. സഹായിക്കാൻ ഒന്നും ആരുമുണ്ടായിരുന്നില്ല. ജോലി ചെയ്യാനും ഉപജീവനമാർഗം കണ്ടെത്താനുമാണ് സൌദി അറേബ്യയിൽ എത്തുന്നത്. 1985ലാണ് സൗദി അറേബ്യയിലേക്ക് എത്തുന്നത്. മറ്റെല്ലാവരെയും പോലെ വലിയ സ്വപ്നങ്ങളുമായി ഗൾഫിലേക്ക് വന്നതാണെന്ന് താജുദ്ദീൻ അലിയാർ കുഞ്ഞ് പറയുന്നു.
സൗദി അറേബ്യയിൽ എത്തുമ്പോൾ കയ്യിൽ കാര്യമായ പണം എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലും ഓർമയില്ല. മുംബൈ വഴിയായിരുന്നു യാത്ര എന്നോർമയുണ്ട്. അന്ന് ഹെയിൽ സിറ്റിയിൽ മണലും മരുഭൂമിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ജോലി ഒരു ഫാമിലായിരുന്നു. ഇപ്പോൾ ട്രാൻസ്പോർട്ട് വാട്ടർപ്രൂഫിംഗ് രംഗത്ത് ബിസിനസ് നടത്തുകയാണ് താജുദ്ദീൻ.
അടുത്തിടെയാണ് അബുദാബി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ഭാഗ്യം പരീക്ഷിക്കാൻ പണം സ്വരൂപിക്കുന്നുണ്ട്. ഇതിനായി 16 പേരുടെ ഒരു ഗ്രൂപ്പുണ്ടാക്കി. 16 പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. സ്വന്തമായി ടിക്കറ്റ് വാങ്ങാൻ കഴിയാത്തതിനാലാണ് ഗ്രൂപ്പായി ടിക്കറ്റ് എടുക്കുന്നത്. 16 പേർ ചേർന്ന് ടിക്കറ്റ് എടുത്തതിനാൽ , ഓരോരുത്തരുടെയും സംഭാവന 100 ദിർഹത്തിൽ താഴെ മാത്രമാണ്.. ഇത് എല്ലാവർക്കും കഴിയുന്ന കാര്യമാണ്.
സമ്മാനത്തുക ലഭിക്കുന്ന പേരിൽ 15 മലയാളികളുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരാളും.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളും ചേർന്നാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. എല്ലവരും സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള ആളുകളാണെന്ന് കുഞ്ഞ് ചൂണ്ടിക്കാട്ടി. പ്രവാസ ജീവിതം നയിച്ചിട്ടും ചിലർക്ക് കേരളത്തിൽ സ്വന്തമായി ഒരു വീട് പോലുമില്ല. സമ്മാനത്തുക 16 കുടുംബങ്ങളെ കൂടിയാണ് രക്ഷിക്കുക.
What's Your Reaction?






