കേരളത്തിലെ ആദ്യ സംരംഭം അടച്ച് പൂട്ടിയെങ്കിലും വിദേശത്ത് നിന്ന് ശതകോടികൾ വാരിയ രവി പിള്ള; നിക്ഷേപം ഈ ലിസ്റ്റഡ് കമ്പനിയിൽ

Apr 7, 2025 - 22:40
കേരളത്തിലെ ആദ്യ സംരംഭം അടച്ച് പൂട്ടിയെങ്കിലും വിദേശത്ത് നിന്ന് ശതകോടികൾ വാരിയ രവി പിള്ള; നിക്ഷേപം ഈ ലിസ്റ്റഡ് കമ്പനിയിൽ

കേരളത്തിലായിരുന്നു ബിസിനസ് തുടക്കം. എന്നാൽ തൊഴിലാളി സമരങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും കാരണം ആദ്യ സംരംഭം അടച്ചുപൂട്ടേണ്ടി വന്നു. പിന്നീട് സൗദിയിൽ എത്തി ബിസിനസ് തുടങ്ങിയ രവി പിള്ളക്ക് ഇപ്പോൾ ഉള്ളത് 30,000 കോടി രൂപയിലധികം ആസ്തിയാണ്. ആർപി ഗ്രൂപ്പിന് കീഴിലുള്ളത് നിരവധി ബിസിനസുകൾ. നിക്ഷേപ പോർട്ട്‌ഫോളിയോയും വ്യത്യസ്തമാണ്. നി‍ർമ്മാണ മേഖല, അടിസ്ഥാന സൗകര്യ വികസനം, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി ബിസിനസ് വ്യാപിച്ചുകിടക്കുന്നു. റെസിഡൻഷ്യൽ കോംപ്ലക്സുകൾ, വാണിജ്യ കെട്ടിടങ്ങൾ, ഇൻഫ്രാ പദ്ധതികൾ എന്നിവയെല്ലാം ആർപി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നുണ്ട്.

ഹോസ്പിറ്റാലിറ്റി രംഗത്ത് റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് എന്നതാണ് ഇന്ന് ആർപി ഗ്രൂപ്പിൻ്റെ ബ്രാൻഡ്. ബ്രാൻഡിന് കീഴിൽ ഇന്ത്യയിലും , യുഎഇയിലും ഒക്കെ ആഡംബര ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. മാലിദ്വീപിലും മറ്റ് സ്ഥലങ്ങളിലും കൂടുതൽ പദ്ധതികൾ ഉണ്ട്. ദുബായിലെ പ്രീമിയം റെസിഡൻഷ്യൽ, വാണിജ്യ പ്രോജക്റ്റുകൾ എന്നിവയൊക്കെ കമ്പനി വികസിപ്പിക്കുന്നുണ്ട്. ബുർജ് ഖലീഫയിൽ ഉൾപ്പെടെ നിക്ഷേപങ്ങളുണ്ട്.

ഇന്ത്യയിലെ കൊല്ലത്തുള്ള ഉപാസന ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ വഴി പിള്ള ആരോഗ്യ സംരക്ഷണ മേഖലയിൽ ഉൾപ്പെടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ബഹ്‌റൈനിൽ ഒരു സ്‌കൂളും കേരളത്തിൽ ഒരു കോളേജും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങ ഇന്ന് ആർപി ഗ്രൂപ്പിനുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0