ആദ്യ നാലിലെത്താൻ നിർണായകമാറ്റവുമായി ഡൽഹി ക്യാപിറ്റൽസ്; ഓസ്‌ട്രേലിയൻ സ്റ്റാർ പേസറിന് പകരം ടീമിലെത്തുന്നത് ബംഗ്ലാദേശ് താരം

ഐപിഎൽ 2025 സീസൺ മെയ് 17 ന് പുനരാരംഭിക്കും. പല ടീമുകളിലും വിദേശ താരങ്ങൾ തിരിച്ചെത്താത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റേഴ്‌സും ഈ പ്രതിസന്ധി നേരിട്ട ടീം ആണ്. ഇപ്പോഴിതാ നഷ്‌ടമായ ഓസ്‌ട്രേലിയൻ സ്റ്റാർ പേസറിന് പകരം ബംഗ്ലാദേശിന്റെ കിടിലൻ പേസറെ ടീമിൽ എത്തിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്.

May 15, 2025 - 07:51
ആദ്യ നാലിലെത്താൻ നിർണായകമാറ്റവുമായി ഡൽഹി ക്യാപിറ്റൽസ്; ഓസ്‌ട്രേലിയൻ സ്റ്റാർ പേസറിന് പകരം ടീമിലെത്തുന്നത് ബംഗ്ലാദേശ് താരം
  • കിടിലൻ പേസറെ ടീമിലെത്തിച്ച് ഡൽഹി ക്യാപിറ്റൽ
  • വിദേശ താരം നഷ്ടമായതോടെയാണ് പുത്തൻ പേസറെ ഡൽഹി എത്തിച്ചത്
  • ഐപിഎൽ 2025 സീസൺ മെയ് 17 ന് പുനരാരംഭിക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ മെയ് 17 ന് പുനരാരംഭിക്കുകയാണ്. ഓരോ ഫ്രാഞ്ചൈസികളും പ്ലേയിങ് ഇലവനിൽ നിർണായക മാറ്റം വരുത്താനുള്ള സാധ്യത കൂടുതലാണ്. ഇപ്പോഴിതാ ടീമിൽ നിർണായക മാറ്റം വരുത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്.

ഐപിഎൽ 2025 സീസൺ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനക്കാർ ആണ് ഡൽഹി ക്യാപിറ്റൽസ്. ഈ സീസണിൽ തുടക്കത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് വരെ എത്തിയ ഡൽഹി തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ ടേബിളിൽ താഴേയ്ക്ക് ഇറങ്ങുകയായിരുന്നു.

ഇന്നിപ്പോൾ ടീമിൽ സുപ്രധാന മാറ്റം വരുത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയതായി ഡൽഹി ക്യാപിറ്റൽസ് പ്രഖ്യാപിച്ചു. മെയ് 18നു അക്സർ പട്ടേൽ നയിക്കുന്ന ടീം ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടേബിൾ ടോപ്പിൽ നിൽക്കുന്ന ഗുജറാത്തിനെ വീഴ്ത്താൻ ഡൽഹി തങ്ങളുടെ പുതിയ സ്റ്റാർ പേഴ്‌സറിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയം സ്വന്തമാക്കിയില്ലെങ്കിൽ പ്ലേ ഓഫിലേക്ക് എത്താനുള്ള സാധ്യത കുറയും. അതേസമയം നിർണായക മത്സരങ്ങൾ അടുത്തിരിക്കെ ടീമിന് ഏറ്റ തിരിച്ചടി ഓസ്‌ട്രേലിയൻ സ്റ്റാർ പേസറായ ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക് നഷ്ടമായതാണ്. ഈ താരത്തിന് പകരമാണ് ബംഗ്ലാദേശ് പേസറെ ഡൽഹി ക്യാമ്പിൽ എത്തിച്ചത്.

വ്യക്തിപരമായ കാരണങ്ങളാൽ മക്‌ഗുർക്ക് പിന്മാറിയതായി ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വെളിപ്പെടുത്തിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ കാരണം നിരവധി ഓസ്‌ട്രേലിയൻ കളിക്കാരുടെ ലഭ്യത സംശയത്തിലാണെങ്കിലും, മക്‌ഗുർക്ക് ടെസ്റ്റ് ടീമിന്റെ ഭാഗമല്ല.

ഡൽഹി ക്യാപിറ്റൽസ് 6 കോടി രൂപയ്ക്കാണ് പുതിയ താരത്തെ ടീമിലെത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മിച്ചൽ സ്റ്റാർക്കിന്റെ തിരിച്ചുവരവിലും വലിയ ആശങ്കയിലാണ് ടീം ഉള്ളത്. ഒരു ഇടംകൈയ്യൻ പേസർ ടീമിലേക്ക് എത്താനുള്ള ഡൽഹിയുടെ തീരുമാനം സൂചിപ്പിക്കുന്നത് ഓസ്‌ട്രേലിയൻ പേസ്- ബൗളിങ് ഇതിഹാസം ഡൽഹി ക്യാമ്പിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നാണ് സൂചിപ്പിക്കുന്നത്.

ഡൽഹിയുടെ പുതിയ പേസറും നിസാരക്കാരനല്ല. 2022 ലും 2023 ലും ഡൽഹി ക്യാപിറ്റൽസിൽ കളിച്ചിട്ടുള്ള അദ്ദേഹത്തിന് ഇത് രണ്ടാം തവണയാണ് ഡൽഹിക്കൊപ്പം കളിക്കാൻ അവസരം ലഭിക്കുന്നത്. 2024 ലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായും മുസ്തഫിസുർ ഐപിഎൽ കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

അങ്ങനെ ആകെ 57 ഐപിഎൽ മത്സരങ്ങൾ കളിച്ച ബംഗ്ലാദേശ് പേസർ 61 വിക്കറ്റുകൾ ആണ് ഇതുവരെ നേടിയിട്ടുള്ളത്. സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്), മുംബൈ ഇന്ത്യൻസ് (എംഐ), രാജസ്ഥാൻ റോയൽസ് (ആർആർ) എന്നിവർക്കായും കളിച്ചിട്ടുണ്ട്. 2016 ലെ ഐപിഎൽ കിരീടം നേടാൻ എസ്ആർഎച്ചിനെ സഹായിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം ഡൽഹിയ്ക്ക് ഒപ്പം എത്തുമ്പോൾ അത് ഡൽഹി ക്യാപിറ്റൽസിനും ആരാധകർക്കും നൽകുന്ന പ്രതീക്ഷ ഒരുപാടാണ്.

നിലവിൽ ഈ സീസണിൽ 11 മത്സരങ്ങൾ കളിച്ച ഡൽഹി ക്യാപിറ്റൽസ് 6 മത്സരങ്ങളിൽ ജയിക്കുകയും നാല് മത്സരങ്ങളിൽ തോൽക്കുകയും ഒരു മത്സരം റദ്ദാക്കപ്പെടുകയും ചെയ്‌തതോടെ 13 പോയിന്റ് ആണ് നേടിയത്. ഗുജറാത്ത് ടൈറ്റൻസുമായി മെയ് 18 ന് നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ 15 പോയിന്റുമായി ഡൽഹിക്ക് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും. അതുകൊണ്ട് നിർണായക മത്സരത്തിൽ പ്ലേയിങ് ഇലവനിൽ പോലും മാറ്റം വരുത്തിയാകും ഡൽഹി മൈതാനത്ത് ഇറാകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0