ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം; രോഹിത് ശർമയ്ക്കും ക്രിസ് ഗെയ്ലിനും മുകളിൽ വിരാട് കോഹ്ലി; ഐപിഎല്ലിൽ വീണ്ടും റെക്കോഡ് നേട്ടം

ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം; രോഹിത് ശർമയ്ക്കും ക്രിസ് ഗെയ്ലിനും മുകളിൽ വിരാട് കോഹ്ലി; ഐപിഎല്ലിൽ വീണ്ടും റെക്കോഡ് നേട്ടം

May 7, 2025 - 07:30
ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം; രോഹിത് ശർമയ്ക്കും ക്രിസ് ഗെയ്ലിനും മുകളിൽ വിരാട് കോഹ്ലി; ഐപിഎല്ലിൽ വീണ്ടും റെക്കോഡ് നേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ചരിത്രം കുറിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോഹ്ലി. ചെന്നൈ സൂപ്പർ കിങ്‌സ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിൽ സിക്‌സറുകൾ പറത്തിയാണ് താരം പുതു ചരിത്രം കുറിച്ചത്. ഐപിഎൽ ആരംഭിച്ച 2008 മുതൽ ഇന്നുവരെ ആർസിബിയുടെ താരമായി ആണ് വിരാട് കോഹ്ലി ഗ്രൗണ്ടിൽ ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഈ സീസണിൽ ഒട്ടനവധി റെക്കോഡുകൾ താരത്തിന്റെ പേരിൽ വന്നിരുന്നു.

ഇപ്പോഴിതാ മറ്റൊരു എലൈറ്റ് ക്ലബ്ബിൽ ഇതുവരെ ഒരു താരത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആർസിബി താരം വിരാട് കോഹ്ലി. ടി20 ഫോർമാറ്റിൽ ഒരു ടീമിനായി 300 സിക്‌സറുകൾ നേടുന്ന ലോകത്തിലെ ആദ്യ താരമായി വിരാട് കോഹ്ലി മാറിയിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്‌സ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിൽ പവർപ്ലേയിൽ മാത്രം 3 സിക്സറുകളാണ് താരം നേടിയത്. ഇതോടെ 300 സിക്‌സറുകൾ തികയ്ക്കാൻ കോഹ്‌ലിക്ക് സാധിച്ചു.

33 പന്തിൽ 5 ഫോറുകളും 5 സിക്സറുകളും പറത്തിയ താരം 62 റൺസാണ് ചെന്നൈയ്ക്ക് എതിരെ ഇന്ന് നേടിയിരിക്കുന്നത്. അതേസമയം ഒരു ടീമിനായി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ പട്ടികയിൽ വിരാട് കോഹ്ലി ഒന്നാം സ്ഥാനം 300 തികച്ച് നിലനിർത്തുമ്പോൾ ക്രിസ് ഗെയ്ൽ (263), രോഹിത് ശർമ്മ (262), കീറോൺ പൊള്ളാർഡ് (258), എംഎസ് ധോണി (257) എന്നിവർ യഥാക്രമം 2 , 3 , 4 , 5 സ്ഥാനങ്ങളിൽ തുടരുകയാണ്.

അതേസമയം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി മികച്ച ഇന്നിങ്‌സ് കാഴ്ച്ചവെച്ചിരിക്കുകയാണ്. വിരാട് കോഹ്ലി ഏറ്റവും കൂടുതൽ റൺ നേടിയപ്പോൾ ഫിനിഷർ റോളിൽ ഇറങ്ങിയ റൊമാരിയോ ഷെപ്പേർഡ് 14 പന്തിൽ 53 റൺസ് നേടി ആർസിബിയെ ഉയർന്ന സ്കോറിലേക്ക് എത്തിച്ചു. ഫിൽ സാൾട്ടിന് പകരം ആർസിബിയ്ക്കായി ഓപ്പണിങ്ങിന് ഇറങ്ങിയ ജേക്കബ് ബെഥേൽ കിടിലൻ പ്രകടനമാണ് കാഴ്ചവെച്ചത് 33 പന്തിൽ 8 ഫോറുകളും 2 സിക്‌സറും പറത്തി 55 റൺസാണ് താരം സ്വന്തമാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0