നവി മുംബൈയിൽ ഇന്ത്യൻ പതാക നാട്ടി മജുംദാർ; രോഹിത്തിന്റെ എപിക് സെലിബ്രേഷൻ റീക്രിയേറ്റ് ചെയ്ത് കോച്ച്

റിപ്പോർട്ടർ:ബൈഷികുമാർ

Nov 3, 2025 - 19:17
നവി മുംബൈയിൽ ഇന്ത്യൻ പതാക നാട്ടി മജുംദാർ; രോഹിത്തിന്റെ എപിക് സെലിബ്രേഷൻ റീക്രിയേറ്റ് ചെയ്ത് കോച്ച്

 നവി മുംബൈയിൽ ഇന്ത്യൻ പതാക നാട്ടി മജുംദാർ; രോഹിത്തിന്റെ എപിക് സെലിബ്രേഷൻ റീക്രിയേറ്റ് ചെയ്ത് കോച്ച്

 ഇന്ത്യയുടെ ആദ്യ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടം ആഘോഷമാക്കുകയാണ് ആരാധകർ. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഹർമൻപ്രീത് കൗറിന്റെ പെൺപട വിശ്വകിരീടത്തിൽ മുത്തമിട്ടത്. നവിമുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ വിജയത്തിന് ശേഷം ഇന്ത്യൻ വനിതാ താരങ്ങൾ നടത്തിയ അതിവൈകാരികവും ആവേശകരവുമായ ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ഇപ്പോഴിതാ ഇന്ത്യൻ വനിതാ ടീം കോച്ച് അമോൽ മജുംദാറിന്റെ സെലിബ്രേഷനാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നവി മുംബെയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക നാട്ടിയാണ് കോച്ച് മജുംദാർ ലോകകപ്പ് വിജയം ആഘോഷിച്ചത്. ടി20 ലോകകപ്പ് വിജയത്തിന് ശേഷം അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ എപിക് സെലിബ്രേഷനാണിത്. 2024 ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കിരീടം ചൂടിയതിന് ശേഷം ബാർബഡോസിൽ ഇന്ത്യൻ പതാക നാട്ടി വൈകാരികമായാണ് രോഹിത് വിജയം ആഘോഷിച്ചത്.അതേസമയം നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0