'ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്യാം': ഷാജോണ് മേക്കപ്പിട്ട് മോഹൻലാൽ
റിപ്പോർട്ട് :ബൈഷികുമാർ
സാക്ഷാൽ മോഹൻലാൽ തനിക്ക് മേക്കപ്പിട്ടു തന്ന അനുഭവം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു. സ്വപ്നം പോലും കാണാത്ത കാര്യം ജീവിതത്തിൽ നടന്നതിന്റെ സന്തോഷം ചിത്രങ്ങൾക്കൊപ്പമാണ് കലാഭവൻ ഷാജോൺ ആരാധകർക്കു മുൻപിൽ വെളിപ്പെടുത്തിയത്.ചില മറവികൾ ചിലപ്പോൾ.ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പഴ്സനൽ അസിസ്റ്റന്റ്) കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് സഹായിക്കാമോ ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0