സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 560 രൂപ കുറഞ്ഞു
റിപ്പോർട്ട് :ബൈഷി കുമാർ
കൊച്ചി: സംസ്ഥാനത്ത് സ്വർണ
വിലയിൽ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 93,760 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 11,720 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ഒരിടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വൻ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്നലെ വിപണിയിൽ കണ്ടത്. ഇന്നലെ രാവിലെ പവന് 1680 രൂപ വർധിച്ച് വില 93,720 എത്തി.
വൈകുന്നേരത്തോടെ ഇത് 94,320 എത്തി 95,000 കടക്കുമെന്ന സൂചന നൽകിയെങ്കിലും ഇന്ന് വില തിരിച്ചിറങ്ങുകയായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്നു സ്വർണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു സ്വർണവില. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ്.സർവകാല റെക്കോർഡ്.ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ അമേരിക്കയിൽ ഷട്ട്ഡൗൺ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽസ്വർണവിലയിലെ ചലനങ്ങളാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0