കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം.

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം.

Apr 28, 2025 - 21:41
കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം.

കേരള : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ 496 രൂപ കുറഞ്ഞു. കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 8,940 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരു പവൻ സ്വർണത്തിന് 71,520 രൂപയായി. ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 72,016 രൂപയായിരുന്നു.

ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 4000ലധികം രൂപ വര്‍ധിച്ചിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണത്തിന്റെ വില കുറയാന്‍ ആരംഭിച്ചത്.സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0