പ്രിയദര്‍ശന്‍ മുത്തച്ഛനായി! മെലാനി അമ്മയായത് അറിഞ്ഞേയില്ലല്ലോ! സിദ്ധാര്‍ത്ഥിന്റെ മകളോടൊപ്പമുള്ള ചിത്രം വൈറലാവുന്നു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. വ്യത്യസ്തമായ ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. പ്രണയവിവാഹമായിരുന്നു അദ്ദേഹത്തിന്റേത്. സ്‌ക്രീനിലെ നായിക ജീവിതനായികയായി വന്നപ്പോള്‍ തുടക്കം മനോഹരമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വേര്‍പിരിയുകയായിരുന്നു. പരസ്പരം പഴിചാരുകയോ, കുറ്റപ്പെടുത്തലുകളോ ഇല്ലാതെയായിരുന്നു വേര്‍പിരിയല്‍. മക്കളുടെ കാര്യങ്ങള്‍ക്കായി എന്നും ഒന്നിച്ചുണ്ടാവുമെന്ന് ലിസിയും പ്രിയദര്‍ശനും പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥിന്റെ വിവാഹസമയത്ത് ഇവര്‍ ഒന്നിച്ച് എത്തിയിരുന്നു.
അമ്മയ്ക്ക് പിന്നാലെ കല്യാണി നായികയായപ്പോള്‍ അച്ഛനെപ്പോലെ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു സിദ്ധാര്‍ത്ഥ് ആഗ്രഹിച്ചത്. വിഎഫ്എക്‌സിലായിരുന്നു കഴിവ് തെളിയിച്ചത്. അച്ഛന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ ദേശീയ അവാര്‍ഡും താരപുത്രന്‍ സ്വന്തമാക്കിയിരുന്നു. താരപുത്രന്‍മാരും, താരപുത്രികളുമെല്ലാം ഒന്നിച്ച് പ്രവര്‍ത്തിച്ച ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്.
What's Your Reaction?






