തിരുവനന്തപുരത്ത് ഇരുന്ന് എടുത്ത അബുദാബി ബിഗ് ടിക്കറ്റിന് 57.5 കോടി രൂപ, ഏങ്ങനെ ഓൺലൈനിലൂടെ ടിക്കറ്റ് എടുക്കും?

തിരുവനന്തപുരത്ത് ഇരുന്ന് എടുത്ത അബുദാബി ബിഗ് ടിക്കറ്റിന് 57.5 കോടി രൂപ, ഏങ്ങനെ ഓൺലൈനിലൂടെ ടിക്കറ്റ് എടുക്കും?

May 9, 2025 - 08:08
തിരുവനന്തപുരത്ത് ഇരുന്ന് എടുത്ത അബുദാബി ബിഗ് ടിക്കറ്റിന് 57.5 കോടി രൂപ, ഏങ്ങനെ ഓൺലൈനിലൂടെ ടിക്കറ്റ് എടുക്കും?

Abu Dhabi Big Ticket Online: വീട്ടിലിരുന്ന് അബുദാബി ബിഗ് ടിക്കറ്റ് എടുത്തതാണ്. മലയാളിക്ക് 57.5 കോടി രൂപ. സമ്മാനമടിച്ച് മറ്റ് മലയാളികളും. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞിനെ തേടിയാണ് ഒന്നാം സമ്മാനമെത്തിയത്.

ഹൈലൈറ്റ്:

  • നിനച്ചിരിക്കാതെ വന്ന ഭാഗ്യം
  • പ്രവാസി മലയാളിക്ക് 57.5 കോടി രൂപ
  • അബുദാബി ബിഗ് ഗിക്കറ്റ് വിജയി ആര്?

അബുദാബി ബിഗ് ടിക്കറ്റ് എടുത്തത് നാട്ടിലിരുന്ന്. മലയാളി നേടിയത് 57.5 കോടി രൂപ. ഗ്രാൻഡ് പ്രൈസിന് പുറമെ മറ്റ് അഞ്ച് ബോണസ് പ്രൈസുകളാണ് ഇത്തവണത്തെ പ്രത്യേകത. നാട്ടിലിരുന്ന് എടുത്ത ബിഗ് ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നതാണ് കൗതുകകരം. ബിഗ് ടിക്കറ്റിന്റെ 274 -ാം നറുക്കെടുപ്പായിരുന്നു ഇത്. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞാണ് ഒന്നാം സമ്മാനം നേടിയത്. 2.5 കോടി ദിർഹമാണ് സമ്മാന തുക.

ബോണസ് പ്രൈസുകളും മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. കമലാസനൻ ഓമന റിജി എന്ന പേരിൽ എടുത്ത ടിക്കറ്റിനും ശിവാനന്ദൻ രാമഭന്ദ്രൻ എന്ന പേരിൽ എടുത്ത ടിക്കറ്റിനും ഒക്കെ സമ്മാനം അടിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശിക്കും പാകിസ്താൻ സ്വദേശിക്കും ബോണസ് സമ്മാനം ലഭിച്ചിട്ടുണ്ട്. 15000 ദിർഹം വീതമാണ് ഇവർക്ക് ലഭിക്കുക.

ഇന്ത്യൻ രൂപയിൽ 57.53 കോടി രൂപയോളം വരും. ബിഗ് ടിക്കറ്റിന്‍റെ ഡ്രീം കാർ പ്രൊമോഷനും ഇത്തവണ ഇന്ത്യക്കാ‍ർക്കാണ്. ഇന്ത്യക്കാരനായ വെങ്കട്ട ഗിരിബാബു വുല്ല ഡ്രീം കാർ ആയ റേഞ്ച് റോവർ വേലാർ സീരീസ് സ്വന്തമാക്കി. ബംഗ്ലാദേശ് സ്വദേശിക്കും പാകിസ്താൻ സ്വദേശിക്കും ബോണസ് സമ്മാനം ലഭിച്ചിട്ടുണ്ട്. 15,000 ദിർഹം വീതമാണ് ഇവർക്കും ലഭിക്കുക.

എങ്ങനെ ഓൺലൈനിലൂടെ ടിക്കറ്റ് വാങ്ങും?

അബുദാബി ടിക്കറ്റ് ഓൺലൈനിലൂടെ എങ്ങനെ വാങ്ങും. ഒഫിഷ്യൽ വെബ്സൈറ്റിലൂടെ വാങ്ങാം. www.bigticket.ae. എന്ന സൈറ്റിലൂടെ ടിക്കറ്റ് വാങ്ങാൻ ആകാം. വാലിഡായ പാസ്പോ‍‍ർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി ഉള്ളവ‍ർക്ക് ബിഗ് ടിക്കറ്റിനായി അപേക്ഷിക്കാൻ ആകും. രജിസ്ട്രേഷൻ എടുത്തതിന് ശേഷം ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാ‍‍ർഡ് എന്നിവ ഉപയോഗിച്ച് ബിഗ് ടിക്കറ്റ് വാങ്ങാം. നേരിട്ട് പണം നൽകിയും ടിക്കറ്റ് വാങ്ങാൻ ആകും.

ഓൺലൈൻ അക്കൗണ്ടിലൂടെ രജിസ്റ്റ‍ർ ചെയ്യാം. അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന് ഇമെയിൽ ലഭിക്കും. ടിക്കറ്റുകൾ വാങ്ങാം. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നറുക്കെടുപ്പിനുള്ള ടിക്കറ്റുകൾ ബ്രൗസ് ചെയ്യാനും വാങ്ങാനും കഴിയും. പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കാം. ക്രെഡിറ്റ് കാർഡ് നൽകിയോ, ഡെബിറ്റ് കാർഡ് നൽകിയോ ഒക്കെ ടിക്കറ്റ് വാങ്ങാം.

വിശദാംശങ്ങൾ ഓൺലൈനായി തന്നെ പരിശോധിക്കാം. നറുക്കെടുപ്പിൻ്റെ ഷെഡ്യൂളും വിവരങ്ങളും പരിശോധിക്കാം. അടുത്ത നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ നറുക്കെടുപ്പ് തീയതികളും ഷെഡ്യൂളുകളും അറിഞ്ഞിരിക്കണം. ഓൺലൈനായി തന്നെ ഇത് പരിശോധിക്കാനാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0