ഡിവിഡന്റ്, ബോണസ് ഷെയർ, സ്പ്ലിറ്റ്; നിക്ഷേപകർക്ക് കൈനിറയെ പാരിതോഷികവുമായി ഈ ബജാജ് ​ഓഹരി

കമ്പനിയുടെ മാർച്ച് പാദഫലം അറിയിക്കുന്നതിനൊപ്പം ഓഹ​രി ഉടമകൾക്കായി ഡിവിഡന്റ്, സ്പെഷ്യൽ ഡിവിഡന്റ്, ബോണസ് ഷെയർ, ​സ്റ്റോക്ക് സ്പ്ലിറ്റ് തുടങ്ങിയ നാല് കോർപറേറ്റ് നടപടികൾ കൂടി ഒരേസമയം പ്രഖ്യാപിച്ച ഫിനാൻസ് സെക്ടറിൽ പ്രവർത്തിക്കുന്ന പ്രമുഖ ബജാജ് ​ഗ്രൂപ്പ് കമ്പനി. ഇതിൽ ഡിവിഡന്റ് കൈമാറുന്നതിനുള്ള റെക്കോഡ് തീയതിയും വിശദാംശങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ബോണസ് ഇഷ്യൂ, സ്പ്ലിറ്റ് എന്നിവയുടെ വിവരങ്ങളും അറിയാം.

Apr 30, 2025 - 08:05
ഡിവിഡന്റ്, ബോണസ് ഷെയർ, സ്പ്ലിറ്റ്; നിക്ഷേപകർക്ക് കൈനിറയെ പാരിതോഷികവുമായി ഈ ബജാജ് ​ഓഹരി

ഒരു നിക്ഷേപകൻ അവരുടെ കൈവശമുള്ള അല്ലെങ്കിൽ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കുന്ന ഓഹരികളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളൊക്കെ യഥാസമയം തന്നെ അറിഞ്ഞിരിക്കേണ്ടതും പുതിയ വാർത്തകൾ‌ വിടാതെ പിന്തുടരേണ്ടതും അനിവാര്യമായൊരു ഉത്തരവാദിത്തമാണ്. കാരണം കമ്പനി സ്വീകരിക്കുന്ന നടപടി മുഖേനയോ പുതിയ സംഭവവികാസങ്ങളിലൂടെയോ ഉരുത്തിരിയാൻ സാധ്യതയുള്ള അനന്തരഫലം വിലയിരുത്തി അനുയോജ്യമായ തുടർനടപടി സ്വീകരിക്കാൻ നിക്ഷേപകർക്ക് അവസരം തുറന്നുകിട്ടുന്നു. ഇത്തരത്തിൽ നിക്ഷേപകർ നിർബന്ധമായും ശ്രദ്ധിക്കേണ്ട ഒരു ഇവന്റാണ് കമ്പനികളുടെ സാമ്പത്തിക പാദഫല പ്രഖ്യാപനം.

ഒരു സാമ്പത്തിക വർഷം പൂർത്തിയാകുന്ന നാലാമത്തെ പാദം കൂടിയായതിനാൽ ജനുവരി - മാർച്ച് ത്രൈമാസ കാലയളവിലെ പ്രവർത്തനഫലം പ്രഖ്യാപിക്കുന്ന വേളയിൽ ഓഹരി ഉടമകൾക്കായി ഡിവിഡന്റ് ഉൾപ്പെടെയുള്ള പാരിതോഷികങ്ങളും കമ്പനികൾ പ്രഖ്യാപിക്കാറുണ്ട്. സമാനമായി കമ്പനിയുടെ മാർച്ച് പാദഫലം അറിയിക്കുന്നതിനൊപ്പം നിക്ഷേപകർക്കായി ഡിവിഡന്റ്, സ്പെഷ്യൽ ഡിവിഡന്റ്, ബോണസ് ഇഷ്യൂ, സ്റ്റോക്ക് സ്പ്ലിറ്റ് തുടങ്ങിയ നാല് കോർപറേറ്റ് നടപടികൾ കൂടി പ്രഖ്യാപിച്ച ഫിനാൻസ് സെക്ടറിൽ നിന്നുള്ള പ്രമുഖ കമ്പനിയാണ് ബജാജ് ഫിനാൻസ്. ഇതിന്റെ വിശദാംശങ്ങളും ബോണസ് ഇഷ്യൂ, സ്പ്ലിറ്റ് എന്നിവ ഓഹരിയിൽ വരുത്താവുന്ന മാറ്റങ്ങളും നോക്കാം.

രാജ്യത്തെ ഏറ്റവും വലിയതും വൈവിധ്യവത്കരിക്കപ്പെട്ടതുമായ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് (എൻബിഎഫ്സി) ബജാജ് ഫിനാൻസ് ലിമിറ്റ‍ഡ് (BSE: 500034, NSE: BAJFINANCE). വിവിധ വിഭാഗങ്ങളിലായി വായ്പ സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകരിൽ നിന്നും കോർപറേറ്റ് കമ്പനികളിൽ നിന്നും നിക്ഷേപവും സ്വീകരിക്കുന്നുണ്ട്. ഏകദേശം 5.65 ലക്ഷം കോടി രൂപയാണ് ബജാജ് ഫിനാൻസിന്റെ നിലവിലെ വിപണി മൂല്യം. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 9,100 രൂപ നിലവാരത്തിലാണ് ഈ ബജാജ് ഓഹരിയുടെ ക്ലോസിങ് രേഖപ്പെടുത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0