ശിവഗിരിയിലെ നഴ്സറിയില്‍ നിന്നും ഫലവൃക്ഷ ഔഷധസസ്യ തൈകള്‍ ലഭ്യമാകും.

ശിവഗിരി: ദര്‍ശനത്തിനും വഴിപാടുകള്‍ക്കുമായി ശിവഗിരിയിലെത്തുന്ന ഭക്തര്‍ക്ക് വിവിധയിനം ഫലവൃക്ഷതൈകളും ഔഷധസസ്യതൈകളും വാങ്ങി മടങ്ങി പോകുന്നതിനുള്ള സംവിധാനം ഉണ്ട്. സമയാസമയങ്ങളില്‍ പുതിയ ഇനം ഇവിടെ നിന്നും ലഭ്യമാക്കുന്നുണ്ട്. ശിവഗിരി മഠം ബുക്ക് സ്റ്റാളിന് സമീപമാണ് നഴ്സറി പ്രവര്‍ത്തിക്കുന്നത്. കെ.എസ്.എഫ്.ഇ യില്‍ നിന്നും വിരമിച്ച ആറ്റിങ്ങല്‍ സ്വദേശി ചന്ദ്രശേഖരനാണ് നഴ്സറിയിലേക്ക് ആവശ്യമായ തൈകള്‍ ഏറെയും ലഭ്യമാക്കുന്നത്. അദ്ദേഹത്തിന്‍റെ പുരയിടത്തില്‍ പാവി കിളിപ്പിച്ചും ബഡ് ചെയ്തും ഉത്പാദിപ്പിക്കുന്നവയാണ് നഴ്സറിയില്‍ നിന്നും വിതരണം ചെയ്തുവരുന്നത്. സീസണ്‍ ആരംഭിക്കുന്നതോടെ വിപുലമായ ശേഖരണത്തിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. മറ്റെവിടെനിന്നും ലഭിക്കുന്നതിനേക്കാള്‍ വിലകുറച്ചാണ് തൈകള്‍ നല്‍കുന്നത്. ശിവഗിരിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കര്‍മ്മയോഗയുടെ നേതൃത്വത്തിലാണ് നഴ്സറിയുടെ പ്രവര്‍ത്തനം. ഇവിടെയും തൈകള്‍ പാകി കിളിപ്പിക്കുകയും ബഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. വാഹനങ്ങളിലും അല്ലാതെയും എത്തുന്ന ഭക്തരില്‍ ഏറെ പേരും തൈകള്‍ വാങ്ങിയാണ് മടക്കം.
What's Your Reaction?






