*'മലയാളത്തിൽ സിനിമ ഇല്ലാതാക്കി, അഭിനയിക്കാൻ വിളിച്ച സിനിമയിൽ നിന്ന് ഒഴിവാക്കുന്നത് നമ്മൾ പോലും അറിയില്ല; രമ്യ*
റിപ്പോർട്ട് :ബൈഷി കുമാർ
*'മലയാളത്തിൽ സിനിമ ഇല്ലാതാക്കി, അഭിനയിക്കാൻ വിളിച്ച സിനിമയിൽ നിന്ന് ഒഴിവാക്കുന്നത് നമ്മൾ പോലും അറിയില്ല; രമ്യ*
*തിരുവനന്തപുരം* :ആക്രമിക്കപ്പെട്ട നടിയിക്കൊപ്പം നിന്നത് കൊണ്ട് മലയാള സിനിമയിൽ തഴയപ്പെട്ടുവെന്ന് നടി രമ്യ നമ്പീശൻ. ചില തീരുമാനങ്ങളെടുത്തപ്പോൾ നഷ്ടങ്ങളുണ്ടായെങ്കിലും സുഹൃത്തിനൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്ന് നടി പറയുന്നു. മാതൃഭൂമിയുടെ ക ഫെസ്റ്റിൽ ‘സിനിമയ്ക്കകത്തും പുറത്തും’ എന്ന സെഷനിൽ എഴുത്തുകാരി അർച്ചനാ വസുദേവനുമായി സംസാരിക്കുകയായിരുന്നു രമ്യ. മലയാളത്തിൽ സിനിമ ഇല്ലാതാക്കിയെന്നും, അഭിണിയാക്കാൻ വിളിച്ച സിനിമകളിൽ നിന്ന് ഒഴിവാക്കുന്നത് താൻ പോലും അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു.
‘ചില തീരുമാനങ്ങളെടുത്തപ്പോൾ നഷ്ടങ്ങളുണ്ടായെങ്കിലും നേരിന്റെ കൂടെനിന്നു, സുഹൃത്തിന്റെ കൂടെനിന്നു എന്ന സന്തോഷമുണ്ട്. അവളെ കാണുമ്പോഴെല്ലാം ഞാനെടുത്ത തീരുമാനം നൂറുശതമാനം ശരിയാണ് എന്നെനിക്ക് തോന്നിയിട്ടുമുണ്ട്. അവളുടെ ഇതുവരെയുള്ള ജീവിതയാത്ര ഞങ്ങൾ കാണുന്നുണ്ട്. അവൾ ചിരിച്ചും പിടിച്ചുനിന്നും ജീവിക്കുന്നതേ പുറമേയ്ക്കു കാണുന്നുള്ളൂ. വേദികളിൽ പോകാൻ മടിക്കുന്ന, സോഷ്യൽ ആങ്സൈറ്റിയുള്ള അവളെ ഞങ്ങൾ കാണുന്നുണ്ട്. എന്നിട്ടും അവൾ ധൈര്യമായി നിൽക്കുന്നതു കാണുന്നുണ്ട്. എന്തുതന്നെ വന്നാലും എത്ര യുദ്ധംചെയ്യേണ്ടിവന്നാലും അവൾക്കൊപ്പമാണ്, അവൾക്കൊപ്പം തന്നെയാണ്,' രമ്യാ നമ്പീശൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0