കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി കെ.എൻ.ബാലഗോപാൽ*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Mar 2, 2026 - 23:17
കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി കെ.എൻ.ബാലഗോപാൽ*

*കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി കെ.എൻ.ബാലഗോപാൽ*

ഒന്നരലക്ഷം ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. കുളക്കട സർക്കാർ ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൻ്റെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്സിംഗ്, ആർട്സ്-സയൻസ് കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി കൊട്ടാരക്കരയെ മാറ്റും. വയനാട് ദുരന്തഭൂമിയിലെ മനുഷ്യർക്ക് വീടുകൾ ഉറപ്പാക്കി. വിപുലമായ സർക്കാർ പദ്ധതികളിലൂടെ പൊതുവിദ്യാഭ്യാസരംഗത്തെ വികസന മുന്നേറ്റം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. 

പിടിഎ പ്രസിഡൻറ് ആർ.രാജേഷ് അധ്യക്ഷയായി. പ്രധാനാധ്യാപിക ജി.ആശാദേവി, പ്രിൻസിപ്പാൾ കെ.ബി അജിതകുമാരി, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പ്രിയ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജി.സരസ്വതി, ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ.എസ്.നായർ, കുളക്കട എഇഒ ജി.എസ്.അജിത, കുളക്കട ബിപിസി രാജി, മാതൃസമിതി പ്രസിഡൻറ് ജയലക്ഷ്മി, പിടിഎ വൈസ്പ്രസിഡൻറ് എൻ.രാമദാസ്, എസ്എംസി വൈസ് ചെയർമാൻ ജി.സുഭാഷ്, പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി എൻ.സന്തോഷ്, പ്രസിഡൻറ് പി.ജി.സദാശിവൻ, എച്ച്എസ്എസ് വിഭാഗം സീനിയർ അസിസ്റ്റൻറ് അനിൽകുമാർ, വിഎച്ച്എസ്ഇ വിഭാഗം സീനിയർ അസിസ്റ്റൻറ് എ.അനീഷ, എച്ച് എസ് വിഭാഗം സീനിയർ അസിസ്റ്റൻറ് പിഎസ് സജിത, സ്റ്റാഫ് സെക്രട്ടറി എൻ.ആർ.ജയശ്രീ, വിഎച്ച്എസ്ഇ വിഭാഗം പ്രധാനാധ്യാപിക ജെ.റാണി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0