ആശമാർക്ക് ഐക്യദാർഢ്യവുമായി ഐ.എഫ്.ഡബ്യൂ.ജെ..

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് നടയിൽ 56 ദിവസമായി നിരാഹാരമുൾപ്പെടെയുള്ള സമരം നയിക്കുന്ന ആശമാർക്ക് ഐക്യദാർഢ്യവുമായി ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന ഘടകം രംഗത്ത് എത്തി. ആശമാരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി സെക്രട്ടറിയേറ്റ് പരിസരത്ത് നിന്നും ബാനറേന്തി സംഘടനഭാരവാഹികൾ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. സമരപന്തലിന് മുന്നിൽ സംഘടിപ്പിച്ച ഐകൃദാർഢ്യ സദസ് സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീ സമൂഹത്തിന്റെ ന്യായമായ അവകാശത്തിന് നേർക്ക് സർക്കാർ മുഖം തിരിക്കുന്നത് ലജ്ജാകരമാണെന്നും തൊഴിലാളി സമൂഹത്തിന് വേണ്ടി നിരവധി സമരപോരാട്ടങ്ങൾ നയിച്ച ഇടതു പ്രസ്ഥാനം സമരം നീട്ടികൊണ്ടുപോകുന്നത് ഇടതു ആശയങ്ങളെ ബലികഴിപ്പിക്കുന്നതിന് തുല്യമാണെന്ന് നേതാക്കൾ പ്രതികരിച്ചു. സമരത്തിൽ രാഷ്ട്രീയം കാണാതെ സമരം ചർച്ച് ചെയ്ത് ഒത്തുതീർപ്പാക്കണമെന്നും ഐ.എഫ്.ഡബ്യൂ.ജെ മാദ്ധ്യമമകൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ അബൂബക്കർ, നേതാക്കളായ സാം അലക്സ്, ഷീബാ സൂര്യ, ഐ.എഫ്.ഡബ്യൂ.ജെ അംഗങ്ങളായ സജ്ജാദ് സഹീർ, ആനന്ദ്, സുമേഷ് കൃഷ്ണൻ, റെജി വാമദേവൻ എന്നിവർ സംസാരിച്ചു. ജില്ലാ ഘടകം പ്രതിനിധി പ്രേംകുമാർ.എം.എസ് നന്ദി പറഞ്ഞു. ജില്ലയിൽ നിന്നും നിരവധി ഐ.എഫ്.ഡബ്യൂ.ജെ അംഗങ്ങൾ ആശാവർക്കർമാർക്ക് ഐക്യദാർഢ്യമറിയിച്ചു.
What's Your Reaction?






