ടൂറിസ്റ്റുകൾക്ക് രക്ഷകരായി കാശ്മീരി ഡ്രൈവർമാർ; വാഹനങ്ങളിൽ സൗജന്യയാത്ര
കാശ്മീരിൽ അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തിൽ മലയാളികളുൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്ക് ആശ്വാസമായി കാശ്മീരി ഡ്രൈവർമാരും ടൂറിസ്റ്റ് ഗൈഡുകളും. മിക്കവരും വാഹനങ്ങളിൽ സഞ്ചാരികൾക്ക് സൗജന്യയാത്ര നൽകി. ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിച്ച് ഡ്രൈവർമാർ.

കാശ്മീരിൽ അപ്രതീക്ഷിതമായി ഉണ്ടായ ഭീകരാക്രമണത്തിൽ മലയാളികളുൾപ്പെടെയുള്ള വിനോദസഞ്ചാരികൾ തളർന്നപ്പോൾ ആശ്വാസമായത് ടൂറിസ്റ്റ് ഗൈഡുമാരും ഡ്രൈവർമാരുമൊക്കെയാണ്. കശ്മീരി ടാക്സി ഡ്രൈവർമാർ , വിനോദസഞ്ചാരികൾക്ക് എല്ലാ പിന്തുണകളുമായി രംഗത്തുണ്ട്. മിക്ക ഡ്രൈവർമാരും സംഭവ സ്ഥലത്ത് നിന്ന് സൗജന്യ യാത്ര സഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഭീകരാക്രമണം ഉണ്ടായ സമയത്ത് വിറങ്ങലിച്ച സഞ്ചാരികളിൽ പലരെയു രക്ഷപെടുത്തിയത് ഡ്രൈവർമാരായിരുന്നു.
വെടിയുണ്ടകൾ ഏൽക്കാതിരിക്കാൻ സഞ്ചാരികളോട് നിലത്ത് കിടക്കാൻ ആവശ്യപ്പെട്ട ചിലർ മിക്കവരെയും സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചു. മനുഷ്യത്വത്തിൻ്റെ മാതൃകയായി നിരവധി കാശ്മീരികൾ രംഗത്തെത്തി. ഭീകരതയെ മറികടക്കുമെന്നതിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ടതിൻ്റെ പ്രാധാന്യവും കാശ്മീർ ഓർമിപ്പിച്ചു. കൊടും ഭീകരതയുടെ ഇരുളിലും മാനവികതയുടെ വെളിച്ചം കാശ്മീരിലെത്തിയവർക്ക് ആശ്വാസമായി.
നാടുകളിലേക്ക് മടങ്ങാൻ ജീവനും കൊണ്ടോടിയ വിനോദ സഞ്ചാരികൾക്ക് പലർക്കും തണലായത് ടാക്സി ഡ്രൈവർമാരാണ്. വിനോദസഞ്ചാരികൾ പോകാൻ തിടുക്കം കൂട്ടുമ്പോൾ, ഈ ടാക്സി ഡ്രൈവർമാർ അവർക്കായി കൈകൾ നീട്ടി. സൗജന്യ യാത്രകൾ വാഗ്ദാനം ചെയ്തും, ഒറ്റപ്പെട്ട സന്ദർശകരെ സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചും ഓടിയും അക്രമ പ്രവൃത്തിയേക്കാളും ശക്തമാണ് മനുഷ്യത്വം എന്ന് അവർ നമുക്ക് കാണിച്ചുതന്നു.
പഹൽഗാമിലെ ഒരു റെസ്റ്റോറന്റിൽ അഭയം തേടിയ ഒരു ഗോവൻ കുടുംബത്തിന് കശ്മീരി
സ്വദേശിയായ റസ്റ്റോറന്റ് ഉടമ ഭക്ഷണം നൽകുക മാത്രമല്ല, അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു. ഭയമില്ലാതെ കശ്മീർ സന്ദർശിക്കാൻ സഞ്ചാരികൾക്കാകണം എന്നുമാത്രമാണ് കാശ്മീരിലെ ഡ്രൈവർമാർ ആഗ്രഹിക്കുന്നത്.
വിനോദസഞ്ചാരം തിരിച്ചുവരണമെന്നു മാത്രമല്ല സമാധാനത്തിനു വേണ്ടിയുള്ള അഭ്യർത്ഥന കൂടെ കാശ്മീരി ഡ്രൈവർമാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. കശ്മീർ പ്രകാശിക്കണമെന്നും, ഭീകരത ഒരിക്കലും ഈ ഭൂമിയെ നിർവചിക്കരുതെന്നും അവർ ആവശ്യപ്പെടുന്നു. വിനോദസഞ്ചാരം തിരിച്ചുവരണമെന്നു മാത്രമല്ല അവരുടെ ആഗ്രഹം. സമാധാനത്തിനു വേണ്ടിയുള്ള അഭ്യർത്ഥന കൂടെയാണ് അത്, കശ്മീരിന്റെ പ്രതിരോധശേഷി പ്രകാശിക്കണമെന്നും, ഭീകരത ഒരിക്കലും ഈ ഭൂമിയെ നിർവചിക്കില്ലെന്നും അവർ എഴുതി.
What's Your Reaction?






