സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ച നർ​ഗീസ് മുഹമ്മദിക്ക് ഏഴ് വർഷം കൂടി തടവ് കാലാവധി നീട്ടി ഇറാൻ

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 9, 2026 - 23:39
സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ച നർ​ഗീസ് മുഹമ്മദിക്ക് ഏഴ് വർഷം കൂടി തടവ് കാലാവധി നീട്ടി ഇറാൻ

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌:ദൗലത് ഷാ എം

സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ച നർ​ഗീസ് മുഹമ്മദിക്ക് ഏഴ് വർഷം കൂടി തടവ് കാലാവധി നീട്ടി ഇറാൻ

മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവ് കൂടിയായ നർ​ഗീസ് മുഹമ്മദിക്ക് ഏഴ് വർഷം കൂടി തടവ് കാലാവധി നീട്ടി ഇറാൻ ഭരണകൂടം. രണ്ട് വർഷത്തേക്ക് രാജ്യം വിടാനും വിലക്കുണ്ട്.

കുറ്റകൃത്യം ചെയ്യാൻ കൂട്ടുനിന്നു ​ഗൂഡാലോചനയിൽ പങ്ക് ചേർന്നു എന്നിവ ആരോപിച്ചാണ് തടവ് വിധിച്ചിരിക്കുന്നത്. എന്നാൽ ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിഭാഷകൻ മെസ്തഫ നിലി അറിയിച്ചു. അതേ സമയം നിയമ വിരുദ്ധ തടങ്കലിനും ജയിലിലെ മോശം സാഹചര്യങ്ങളിലും പ്രതിഷേധിച്ച് നർ​ഗീസ് മുഹമ്മദി ജയിലിൽ നിരാഹാര സത്യാ​ഗ്രഹം കിടക്കുന്നതായാണ് റിപ്പോർട്ട്.നിയമ വിരുദ്ധമായി വധശിക്ഷ നടപ്പിലാക്കുന്നതിനും സ്ത്രീകളുടെ വസ്ത്രധാരണത്തിൽ നിർബന്ധിത നിയമങ്ങൾ നടപ്പിലാക്കുന്നതിനും എതിരായി ശബ്ദമുയർത്തിയതിന് പല തവണ നർ​ഗീസ് മുഹമ്മദിയെ ശിക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഭൂരിഭാ​ഗം സമയവും നർ​ഗീസ് ജയിലിലായിരുന്നു. 2015-ന് ശേഷം പാരീസിൽ കഴിയുന്ന തന്റെ ഇരട്ട കുട്ടികളെ കാണാൽ പോലും അവർക്ക് ഇളവ് ലഭിച്ചില്ല. 2023-ലാണ് നർ​ഗീസിന് സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ചത്. അന്ന് അവർ ജയിലിലായിരുന്നതിനാൽ മക്കളാണ് നൊബേൽ സ്വീകരിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0