നെന്മാറയെ ഞെട്ടിച്ച് ക്ഷേത്ര മോഷണക്കേസ്; പിടിയിലായത് മുൻ ബിജെപി സ്ഥാനാർത്ഥി
റിപ്പോർട്ട് :ബൈഷികുമാർ
പാലക്കാട് നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച ബിജെപി സ്ഥാനാർത്ഥി പൊലീസ് പിടികൂടി. കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന മോഷണങ്ങളെ പറ്റിയുള്ള അന്വേഷണം ആണ് പ്രഭാവതി എന്ന സ്ത്രീയിൽ അവസാനിച്ചത്.നേരത്തെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നെന്മാറ പഞ്ചായത്തിലെ 17 ആം വാർഡ് ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതി. സംഭവത്തിൽ പ്രഭാവതി മാത്രമായിരുന്നോ മോഷണത്തിന്റെ ഭാഗമെന്നും അതോ മറ്റു പങ്കാളികൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0