കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു
റിപ്പോർട്ട് :ബൈഷികുമാർ
തിരുവനന്തപുരം:കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാ നടപടികൾക്ക് തുടക്കം. ബഹുസ്വര സമൂഹത്തിന് യോജിക്കാത്ത, വന്ദേമാതരത്തിന്റെ പൂർണരൂപം യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ ആലപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ വന്ദേമാതരം വീണ്ടും ആവർത്തിച്ചത്.
പശ്ചിമ ബംഗാളിൽ ഉൾപ്പെടെ അധികാരത്തിൽവന്ന ബിജെപി സർക്കാരുകൾ വന്ദേമാതരം മദ്രസ്സകളിൽ പോലും അടിച്ചേൽപ്പിക്കുമ്പോഴാണ് കേരളത്തിലെ കോൺഗ്രസ് സർക്കാരും ആവർത്തിച്ചത്. ജനഗമണന ആലപിച്ചാണ് സാധാരണനിലയിൽ സഭാ നടപടികൾ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തിരുന്നത്.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾക്ക് ശേഷമുള്ള ഭാഗങ്ങൾ വിവാദം സൃഷ്ടിക്കുന്നതാണ്. ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ല ഗാനമെന്ന നിലപാട് കോൺഗ്രസ് പ്രവര്‍ത്തക സമിതി തന്നെ എടുത്തിരുന്നു. 1937 ഒക്‌ടോബര്‍ 30ന് നടന്ന പ്രവര്‍ത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ് ആദ്യ ഈരടികൾക്ക് ശേഷമുള്ള ഭാഗം വെട്ടിമാറ്റിയത്. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണ സഭയില്‍ 1937ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കിയതുമാണ്. ഇത്തരത്തില്‍ മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ ആലപിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0