*യാത്രകൾ അടിമുടി മാറും.....! വന്ദേഭാരതിൽ ഇന് മലബാർ ദം ബിരിയാണിയും ഗുലാബ് ജാമുനും; ഭക്ഷണ മെനു പരിഷ്‌കരിക്കുന്നു*
റിപ്പോർട്ട് :ബൈഷി കുമാർ
*യാത്രകൾ അടിമുടി മാറും.....! വന്ദേഭാരതിൽ ഇനി മലബാർ ദം ബിരിയാണിയും ഗുലാബ് ജാമുനും; ഭക്ഷണ മെനു പരിഷ്‌കരിക്കുന്നു*
സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേഭാരതിലെ ഭക്ഷണ പരിഷ്കരിക്കുന്നു. ഐആർസിടിസിയുടെ നിർദേശം കൂടി പരിഗണിച്ചാകും പുതിയ മെനു തയാറാക്കുക. മെനു വരുമ്പോൾ മലബാർ ദം ബിരിയാണി, തലശ്ശേരി ബിരിയാണി, ഗുലാബ് ജാമൂൻ, പുഡ്ഡിങ്, പാലപ്പം റെ കുറുമ, ഇടിയപ്പം മുട്ടക്കറി, ഉണ്ണിയപ്പം, പഴംപൊരി, പരിപ്പുവട തുടങ്ങിയവയാണ് ഉൾപ്പെടുത്തുക.
കാസർകോട്, മംഗളുരു വന്ദേഭാരത് ട്രെയിനുകളിൽ വൈകാതെ പുതിയ മെനു നിലവിൽ വരും. യാത്ര കൂടുതൽ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് പ്രാദേശിക വിഭവങ്ങൾക്ക് പ്രാധാന്യം നൽകാൻ റെയിൽ തീരുമാനിച്ചത്. നിലവിൽ വെള്ളച്ചോറ്, ചെറുപയർ മെഴുക്ക്പുരട്ടി, കടലക്കറി, കേരള പറാത്ത, തൈര്, പാലടപ്പായസം എന്നിവയാണ് വന്ദേഭാരത് ട്രെയിനിൽ ലഭിക്കുന്നത്.
എല്ലാ യാത്രക്കാർക്കും രാവിലെ ചായ അല്ലെങ്കിൽ കാപ്പി, അതുമല്ലഎങ്കിൽ ഗ്രീൻ ടീ, കട്ടൻ ചായ, കട്ടൻ കാപ്പി ഇവയിലേതെങ്കിലുമൊന്ന് ലഭിക്കും. ഇതിനൊപ്പം ബ്രാൻഡഡ് ബിസ്‌കറ്റുകളോ കുക്കീസുകളോ നൽകാറുണ്ട് എക്സിക്യുട്ടീവ് ക്ലാസിൽ ഇതിന് പുറമെ കോൺ ഫ്ലേക്‌സ്, മ്യൂസ്‌ലി, ഓട്‌സ് എന്നിവയിൽ ഇഷ്ടമുള്ളത് ചൂപ്പ അല്ലെങ്കിൽ തണുത്തതോ തിരഞ്ഞെടുക്കാം. ചോക്കോ ബൈ, അണ്ടിപ്പരിപ്പ്, പിസ്‌ത, ബദാം തുടങ്ങിയ ഒരു പാക്കറ്റ് വൈകുന്നേരം ലഭിക്കും.
തുടക്കത്തിൽ എറണാകുളം കടവന്ത്രയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യസ്ഥാപനത്തിനായിരുന്നു വന്ദേഭാര ഭക്ഷണത്തിൻറെ കരാർ നൽകിയിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്നും വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നും ഇത് മാറ്റുകയായിരുന്നു.
---------------------------------------------
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0