മുംബൈയിലെ സ്വത്തുക്കളെല്ലാം വിറ്റഴിച്ച് സെലിബ്രിറ്റികള്‍.. കാരണമെന്താണെന്ന് അറിയാമോ? പോക്കറ്റില്‍ ലാഭപ്പെരുമഴ .

Apr 13, 2025 - 22:31
മുംബൈയിലെ സ്വത്തുക്കളെല്ലാം വിറ്റഴിച്ച് സെലിബ്രിറ്റികള്‍.. കാരണമെന്താണെന്ന് അറിയാമോ? പോക്കറ്റില്‍ ലാഭപ്പെരുമഴ .

സമീപകാലത്തായി നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആസ്തിയുള്ള ചില വ്യക്തികള്‍ മുംബൈ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റഴിക്കുകയാണ്. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ പലപ്പോഴും ഓഹരികളിലും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലുമാണ് നിക്ഷേപിക്കുന്നത്. ഏതാനും മാസങ്ങളായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച അനുഭവപ്പെടുന്നുണ്ട്.

എന്നാല്‍ റിയല്‍ എസ്റ്റേറ്റ് വില കുതിച്ചുയരുകയാണ്. അതിനാല്‍ തന്നെ ഒരു നിശ്ചിത കാലയളവില്‍ ആരോഗ്യകരമായ വരുമാനമോ റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള ലാഭം ഓഹരി വിപണിയിലെ നഷ്ടത്തെ നികത്തും എന്നതിനാലുമാണ് സെലിബ്രിറ്റികളില്‍ പലരും തങ്ങളുടെ സ്വത്തുക്കള്‍ വിറ്റഴിക്കുന്നത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024-25 ലെ ബജറ്റില്‍ റിയല്‍ എസ്റ്റേറ്റിന്റെ ദീര്‍ഘകാല മൂലധന നേട്ട നികുതി 20% ല്‍ നിന്ന് 12.5% ആയി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം തടയുന്നതിനും നികുതി വര്‍ധിപ്പിക്കുന്നതിനും പുതിയ വ്യവസ്ഥ കാരണമാകും എന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റിനുള്ള എല്‍ടിസിജി നികുതി വ്യവസ്ഥയില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനിച്ചു. 2024 ഓഗസ്റ്റ് 7-ന് സ്ഥാവര വസ്തുക്കളുടെ ദീര്‍ഘകാല മൂലധന നേട്ട നികുതി വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി.

കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായി മിക്ക എച്ച്എന്‍ഐകളും (ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍) ഓഹരികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മള്‍ട്ടി ഡിസിപ്ലിനറി ടാക്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ടാക്‌സ് കണക്ട് അഡൈ്വസറിയിലെ പാര്‍ട്ണര്‍ വിവേക് ജലന്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഷെയര്‍ മാര്‍ക്കറ്റ് ഇടിയുകയും പല ഓഹരികള്‍ക്കും 10 ശതമാനത്തിലധികം നഷ്ടം സംഭവിക്കുകയും ചെയ്തു. എന്നാല്‍ ഇതേസമയം റിയല്‍ എസ്റ്റേറ്റ് വില കുതിച്ചുയര്‍ന്നു. അതിനാല്‍, ഓഹരി വില്‍പനയ്ക്കെതിരായ ദീര്‍ഘകാല മൂലധനനഷ്ടത്തിനെതിരെ പ്രോപ്പര്‍ട്ടി വില്‍പനയിലെ ദീര്‍ഘകാല മൂലധന നേട്ടം ക്രമീകരിക്കാന്‍ പറ്റിയ സമയമാണിത്, ഇത് നികുതിയില്‍ 12.5% ലാഭിക്കുമെന്നും വിവേക് ജലന്‍ പറഞ്ഞു. അടുത്തിടെ ഒരു സെലിബ്രിറ്റി 100 കോടി രൂപയുടെ ഓഹരികള്‍ വിറ്റതും അദ്ദേഹം ചൂണ്ടിക്കാട്ടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0