പതിനായിരം കോടിയുടെ മരുന്നു വിപണിയായ കേരളത്തിൽ വ്യാജമരുന്നുകളുടെ കുത്തൊഴുക്ക്. ആരോഗ്യ മേഖലയ്ക്ക് ഗുരുതര ഭീഷണി. ഒറ്റ റെയ്ഡിൽ പിടിച്ചത് രണ്ടു ലക്ഷത്തിന്റെ വ്യാജമരുന്ന്. പിടിച്ചതിലേറെയും ആസ്ത്മയ്ക്കുള്ള വ്യാജമരുന്ന്. അന്യസംസ്ഥാനത്ത് നിർമ്മിക്കുന്ന വ്യാജമരുന്ന് കേരളത്തിൽ വൻതോതിൽ സംഭരിക്കുന്നു. വില യഥാർത്ഥ മരുന്നിന്റെപകുതി മാത്രം. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന വ്യാജമരുന്നുകൾക്ക് തടയിടാനാവാതെ കേരളം

റിപ്പോർട്ട് :ബൈഷി കുമാർ

Nov 19, 2025 - 18:03
പതിനായിരം കോടിയുടെ മരുന്നു വിപണിയായ കേരളത്തിൽ വ്യാജമരുന്നുകളുടെ കുത്തൊഴുക്ക്. ആരോഗ്യ മേഖലയ്ക്ക് ഗുരുതര ഭീഷണി. ഒറ്റ റെയ്ഡിൽ പിടിച്ചത് രണ്ടു ലക്ഷത്തിന്റെ വ്യാജമരുന്ന്. പിടിച്ചതിലേറെയും ആസ്ത്മയ്ക്കുള്ള വ്യാജമരുന്ന്. അന്യസംസ്ഥാനത്ത് നിർമ്മിക്കുന്ന വ്യാജമരുന്ന് കേരളത്തിൽ വൻതോതിൽ സംഭരിക്കുന്നു. വില യഥാർത്ഥ മരുന്നിന്റെപകുതി മാത്രം. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന വ്യാജമരുന്നുകൾക്ക് തടയിടാനാവാതെ കേരളം

തിരുവനന്തപുരം: പ്രതിവർഷം

പതിനായിരം കോടിയിലേറെ ഇംഗ്ലീഷ് മരുന്നുകൾ മാത്രം വിറ്റഴിയുന്ന വമ്പൻ വിപണിയായ കേരളത്തിൽ വ്യാജ മരുന്നുകൾ സുലഭം.തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകൾ പിടിച്ചെടുത്തു.

ലാഭം മാത്രം ലക്ഷ്യംവച്ച്, ഗുണമേന്മ കുറഞ്ഞതും രാസച്ചേരുവകൾ ശരിയായ അളവിൽ ഇല്ലാത്തതുമായ മരുന്നുകൾ സമാന്തരമായി സംസ്ഥാനത്തെത്തുന്നത് ആരോഗ്യ മേഖലയ്ക്ക് ഗുരുതര ഭീഷണിയാണ്.ആസ്ത്മ രോഗികൾ വ്യാപകമായി ഉപയോഗിക്കുന്ന സിപ്ല കമ്പനിയുടെ മരുന്നുകളുടെ വ്യാജനാണ് പിടിച്ചതിൽ ഏറെയും. അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജമരുന്ന് എത്തിക്കുന്നതെന്നാണ് വിലയിരുത്തൽ.വ്യാജമരുന്ന് ശൃംഖലയിൽ മരുന്നുകൾ വാങ്ങി വിൽപനയ്ക്കായി സ്റ്റോക്ക് ചെയ്തിരുന്നത് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ബാലരാമപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശ്വാസ് ഫാർമ, തൃശൂർ, പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ് വേൾഡ് ഫാർമ എന്നീ സ്ഥാപനങ്ങൾക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടപടികൾ സ്വീകരിച്ചു. ഈ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. സ്ഥാപനങ്ങളുടെ ഡ്രഗ്സ് ലൈസൻസുകൾ റദ്ദാക്കും.വ്യാജമരുന്ന് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നും മരുന്ന് വാങ്ങുന്ന വ്യാപാരികൾ, നിർമ്മാതാവിൽ നിന്നും വ്യാപാരികളുടെ പക്കലേക്ക് എത്തുന്നത് വരെ വിതരണ ശൃംഖലയിൽ നിന്നുമുള്ള എല്ലാ ബില്ലുകളും സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്.

പരിശോധനയിൽ, മതിയായ രേഖകൾ ഇല്ലാതെ നിയമ വിരുദ്ധമായി മരുന്നുകൾ സൂക്ഷിക്കുന്നത് കണ്ടെത്തുന്ന പക്ഷം പ്രസ്‌ത സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസൻസുകൾ റദ്ദാക്കുന്നതാണെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0