തൊണ്ടിമുതലയായ അടിവസ്ത്രത്തില്‍ കൃത്രിമത്വം വരുത്തിയ കേസ്; മുന്‍ മന്ത്രി ആന്റണി രാജു ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാര്‍.
റിപ്പോർട്ട് :ബൈഷി കുമാർ
തൊണ്ടിമുതലയായ അടിവസ്ത്രത്തില്‍ കൃത്രിമത്വം വരുത്തിയ കേസ്; മുന്‍ മന്ത്രി ആന്റണി രാജു ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാര്‍. വിധി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടേത്.
തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരൻ. ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണ്. കേസിൽ രണ്ടാംപ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, വ്യാജ തെളിവുണ്ടാക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. വഞ്ചനാക്കുറ്റം കോടതി അംഗീകരിച്ചില്ല. ലഹരി കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾ കുറ്റക്കാരനെന്ന് കണ്ടെത്തിയത് . 14 വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളുള്ളതിനാൽ ശിക്ഷ മേൽകോടതി വിധിക്കും . ഇതോടെ എംഎൽഎ സ്ഥാനം വരെ പ്രതിസന്ധിയിലായി.
പ്രോസിക്യൂഷൻ ആവശ്യത്തിനൊപ്പം സ്വകാര്യ ഹർജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. 1990 ൽ നടന്ന സംഭവത്തിൽ ജോസ് ഒന്നാം പ്രതിയും, ആന്ററണി രാജു രണ്ടാം പ്രതിയുമാണ്. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു
പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു.
സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പൊലീസ് കേസെടുത്തു. പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
1
Angry
0
Sad
0
Wow
0