ടിക് ടോക്കിൽ വീഡിയോ ഇടാനായി ‘ഡെവൾ ക്രാബി’നെ കഴിച്ചു; ഫിലിപ്പീൻസുകാരിയായ ഫുഡ് വ്ലോഗർക്ക് ദാരുണാന്ത്യം
റിപ്പോർട്ട് :ബൈഷി കുമാർ
ടിക് ടോക്കിൽ വീഡിയോ ഇടാനായി ‘ഡെവൾ ക്രാബി’നെ കഴിച്ചു; ഫിലിപ്പീൻസുകാരിയായ ഫുഡ് വ്ലോഗർക്ക് ദാരുണാന്ത്യം
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്കിലും ഫേസ്ബുക്കിലും വീഡിയോ ഇടാനായി ‘ഡെവൾ ക്രാബി’നെ കറിവെച്ച് കഴിച്ച ഫുഡ് വ്ലോഗർക്ക് ദാരുണാന്ത്യം. ഫിലിപ്പീൻസിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ എമ്മ അമിതാണ് മാരക വിഷാംശം ഉള്ളിൽ ചെന്ന് മരിച്ചത്. ഫെബ്രുവരി 4-നാണ് ഫിലിപ്പീൻസിലെ പാലവാനിൽ വെച്ച് താൻ പിടിച്ച ഡെവിൾ ക്രാബിനെ പാകം ചെയ്ത് കഴിക്കുന്ന വീഡിയോ എമ്മ ചിത്രീകരിച്ചത്.
ഞണ്ട് കഴിച്ച് അടുത്ത ദിവസം തന്നെ ഇവർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാൻ തുടങ്ങുകയായിരുന്നു. ചുണ്ടുകൾ നീലനിറമാകുകയും ബോധം പോവുകയും ചെയ്തതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.
മാരകമായ വിഷം ശരീരത്തിൽ വഹിക്കുന്ന ജലജീവികളാണ് ഡെവിൾ ക്രാബുകൾ എന്നറിയപ്പെടുന്ന ‘ടോക്സിക് റീഫ് ക്രാബ്’. സാക്സിറ്റോക്സിൻ, ടെട്രോഡോടോക്സിൻ എന്നീ മാരകമായ വിഷാംശങ്ങൾ അടങ്ങിയ ഇവയെ പാകം ചെയ്താൽപ്പോലും ശരീരത്തിലെ വിഷാംശം നശിക്കില്ല. ഇവയുടെ മാംസം ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പക്ഷാഘാതമോ മരണമോ സംഭവിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിന് ശേഷം ഇത്തരം അപകടകാരികളായ ഞണ്ടുകളെ പിടിക്കുകയോ പാകം ചെയ്ത് കഴിക്കുകയോ ചെയ്യരുതെന്ന് പ്രദേശവാസികൾക്ക് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0