ദില്ലി വിമാനത്താവളത്തിൽ വിമാനത്തിൻ്റെ ചിറകുകള്‍ കൂട്ടിയിടിച്ചു
റിപ്പോർട്ട് :ബൈഷികുമാർ
ദില്ലി വിമാനത്താവളത്തിൽ വിമാനത്തിൻ്റെ ചിറകുകള്‍ കൂട്ടിയിടിച്ചു. സ്പൈസ് ജെറ്റ് വിമാനം ആകാശാ എയർ വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന വിമാനത്തിലാണ് ഇടിച്ചത്. രണ്ട് വിമാനങ്ങൾക്കും കേടുപാടുകളുണ്ടായി. സ്പൈസ് ജെറ്റ് വിമാനത്തിന്റെ വലതുവശവും ആകാശ എയർ വിമാനത്തിന്റെ ഇടതുവശവും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും പ്രാഥമിക വിവരങ്ങൾ അനുസരിച്ച് യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആകാശ എയർ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നുമാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര തിരിക്കേണ്ട ആകാശാ എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ആർക്കും പരുക്കുകളില്ലെന്നും എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് ആകാശാ എയർവെയ്സ് വക്താവ് പറഞ്ഞു. യാത്ര ചെയ്യുന്നതിനായുള്ള സൗകര്യങ്ങള്‍ യാത്രക്കാർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം തന്നെ അവരെ ഹൈദരാബാദിലേക്ക് എത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0