ആശയകുഴപ്പത്തില്‍? മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ മാറി നിന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം:പോസ്റ്റര്‍ വിവാദവും തമ്മില്‍ തല്ലും നിലനില്‍ക്കെ സംസ്ഥാന ഭാരവാഹികളുടെ തീരുമാനമാകാതെ ബിജെപി കോര്‍ കമ്മിറ്റി യോഗം. ആരെ വിശ്വാസത്തില്‍ എടുക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അതേസമയം പ്രസിഡന്റിന്റെ പ്രീതി പിടിച്ചു പറ്റാന്‍ തിരക്കുപിടിച്ച നീക്കങ്ങളിലാണ് നേതാക്കള്‍. രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റ് ആയ ശേഷമുള്ള ആദ്യ കോര്‍ കമ്മിറ്റി യോഗമാണ് തിരുവനന്തപുരത്ത് ചേര്‍ന്നത്. പുതിയ പ്രസിഡന്റ് എത്തിയതിന് പിന്നാലെ നേതാക്കള്‍ക്കിടയില്‍ തമ്മില്‍ തല്ല് രൂക്ഷമായ സാഹചര്യത്തില്‍ കൂടിയായിരുന്നു യോഗം. അതുകൊണ്ടുതന്നെ എങ്ങനെ നീങ്ങണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് രാജിവ് ചന്ദ്രശേഖര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ തീരുമാനിക്കുക കൂടിയായിരുന്നു ഇന്നത്തെ യോഗത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ എത്താതെയാണ് യോഗം പിരിഞ്ഞത്. ആരെ കൂടെ നിര്‍ത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ എന്നാണ് സൂചന.  പ്രസിഡന്റിന്റെ പ്രീതി പിടിച്ചു പറ്റാന്‍ തിരക്കുപിടിച്ച നീക്കത്തിലാണ് ചില നേതാക്കള്‍.യോഗത്തിനുശേഷം മാധ്യമങ്ങളെ കാണാന്‍ രാജീവ് ചന്ദ്രശേഖര്‍ തയ്യാറായില്ല. എം ടി രമേശും ശോഭാ സുരേന്ദ്രനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇരിക്കെ ജൂനിയറായ പി സുധീറിനെയാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ ചുമതലപ്പെടുത്തിയത്. അതേസമയം സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ ഓഫീസില്‍ ഇരിക്കെ സംസ്ഥാന കാര്യാലയത്തിലുണ്ടായ തമ്മില്‍ തല്ല് നേതാക്കള്‍ നിഷേധിച്ചു. ഇത്തരമൊരു സംഘര്‍ഷം ഉണ്ടായില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു ബിജെപി നേതൃത്വം.

Mar 31, 2025 - 19:07
ആശയകുഴപ്പത്തില്‍? മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ മാറി നിന്ന് രാജീവ് ചന്ദ്രശേഖര്‍
ആശയകുഴപ്പത്തില്‍? മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ മാറി നിന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം:പോസ്റ്റര്‍ വിവാദവും തമ്മില്‍ തല്ലും നിലനില്‍ക്കെ സംസ്ഥാന ഭാരവാഹികളുടെ തീരുമാനമാകാതെ ബിജെപി കോര്‍ കമ്മിറ്റി യോഗം. ആരെ വിശ്വാസത്തില്‍ എടുക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അതേസമയം പ്രസിഡന്റിന്റെ പ്രീതി പിടിച്ചു പറ്റാന്‍ തിരക്കുപിടിച്ച നീക്കങ്ങളിലാണ് നേതാക്കള്‍.

രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റ് ആയ ശേഷമുള്ള ആദ്യ കോര്‍ കമ്മിറ്റി യോഗമാണ് തിരുവനന്തപുരത്ത് ചേര്‍ന്നത്. പുതിയ പ്രസിഡന്റ് എത്തിയതിന് പിന്നാലെ നേതാക്കള്‍ക്കിടയില്‍ തമ്മില്‍ തല്ല് രൂക്ഷമായ സാഹചര്യത്തില്‍ കൂടിയായിരുന്നു യോഗം. അതുകൊണ്ടുതന്നെ എങ്ങനെ നീങ്ങണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് രാജിവ് ചന്ദ്രശേഖര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കമുള്ള ഭാരവാഹികളെ തീരുമാനിക്കുക കൂടിയായിരുന്നു ഇന്നത്തെ യോഗത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ എത്താതെയാണ് യോഗം പിരിഞ്ഞത്. ആരെ കൂടെ നിര്‍ത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ എന്നാണ് സൂചന. 

പ്രസിഡന്റിന്റെ പ്രീതി പിടിച്ചു പറ്റാന്‍ തിരക്കുപിടിച്ച നീക്കത്തിലാണ് ചില നേതാക്കള്‍.യോഗത്തിനുശേഷം മാധ്യമങ്ങളെ കാണാന്‍ രാജീവ് ചന്ദ്രശേഖര്‍ തയ്യാറായില്ല. എം ടി രമേശും ശോഭാ സുരേന്ദ്രനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇരിക്കെ ജൂനിയറായ പി സുധീറിനെയാണ് വാര്‍ത്താ സമ്മേളനം നടത്താന്‍ ചുമതലപ്പെടുത്തിയത്.

അതേസമയം സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ ഓഫീസില്‍ ഇരിക്കെ സംസ്ഥാന കാര്യാലയത്തിലുണ്ടായ തമ്മില്‍ തല്ല് നേതാക്കള്‍ നിഷേധിച്ചു. ഇത്തരമൊരു സംഘര്‍ഷം ഉണ്ടായില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു ബിജെപി നേതൃത്വം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0