ഈ മൂന്ന് താരങ്ങളെ ഗംഭീർ എല്ലാ കളിയിലും പുറത്തിരുത്തും; പ്ലേയിങ് ഇലവനിൽ ഇവർക്ക് ഒരവസരം പോലും ലഭിച്ചേക്കില്ല

Jun 20, 2025 - 08:17
ഈ മൂന്ന് താരങ്ങളെ ഗംഭീർ എല്ലാ കളിയിലും പുറത്തിരുത്തും; പ്ലേയിങ് ഇലവനിൽ ഇവർക്ക് ഒരവസരം പോലും ലഭിച്ചേക്കില്ല

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് വെള്ളിയാഴ്ച ലീഡ്സിൽ തുടക്കമാവുകയാണ്. ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കളിക്കാൻ ഒരുങ്ങുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. 2007ന് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതിന് ഇക്കുറി മാറ്റം വരുത്തുകയാണ് ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീമിനെയാണ് ഇന്ത്യ ഈ പരമ്പരയിൽ അണിനിരത്തുന്നത്. എന്നാൽ ചില താരങ്ങൾക്ക് ഒരു കളിയിൽ പോലും പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. അത്തരത്തിൽ ഇംഗ്ലണ്ട് പര്യടനത്തിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ലാത്ത മൂന്ന് പ്രധാന ഇന്ത്യൻ താരങ്ങളെ നോക്കാം.

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ താരമാണ് അഭിമന്യു ഈശ്വരൻ. ഇംഗ്ലണ്ട് ലയൺസിന് എതിരെ നടന്ന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിച്ചതും അഭിമന്യു ഈശ്വരനായിരുന്നു. ഈ പരമ്പരയിൽ ഒരിന്നിങ്സിൽ 80 റൺസും താരം നേടിയിരുന്നു. എന്നാൽ ടോപ് ഓർഡർ ബാറ്ററായതിനാൽ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ ഒരു കളിയിൽ പോലും അഭിമന്യു ഈശ്വരന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല.‌

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0