ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ത്രില്ലർ പോരാട്ടം; ചെപ്പോക്കിലെ ജയം ചിന്നസ്വാമിയിലും തുടർന്ന് കോഹ്ലിയും പടയും; പ്ലേ ഓഫിന് അരികെയെത്തി ആർസിബി

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ത്രില്ലർ പോരാട്ടം; ചെപ്പോക്കിലെ ജയം ചിന്നസ്വാമിയിലും തുടർന്ന് കോഹ്ലിയും പടയും; പ്ലേ ഓഫിന് അരികെയെത്തി ആർസിബി

May 7, 2025 - 07:34
ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ത്രില്ലർ പോരാട്ടം; ചെപ്പോക്കിലെ ജയം ചിന്നസ്വാമിയിലും തുടർന്ന് കോഹ്ലിയും പടയും; പ്ലേ ഓഫിന് അരികെയെത്തി ആർസിബി

ഹൈലൈറ്റ്:

  • പ്ലേയർ ഓഫ് ദി മാച്ച് പുരാശകരം നേടി റൊമാരിയോ ഷെപ്പേർഡ്
  • ത്രില്ലർ പോരാട്ടത്തിൽ ആർസിബിയ്ക്ക് ജയം
  • ചെന്നൈയ്ക്കായി 94 റൺസ് നേടി ആയുഷ് മാത്രെ

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ വാശിയേറിയ പോരാട്ടമാണ് ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ നടന്നത്. വെറും രണ്ട് റൺസിന്റെ വ്യതാസത്തിൽ ബെംഗളൂരു ജയം സ്വന്തമാക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് ജയം അനായാസം സ്വന്തമാക്കും എന്ന് വിധിയെഴുതിയ മത്സരത്തിൽ ആർസിബിയുടെ യാഷ് ദയാൽ അവസാന ഓവറിൽ പന്തെറിഞ്ഞ് മത്സരത്തിന്റെ ചിത്രം മാറ്റുകയായിരുന്നു. ഇതോടെ പ്ലേ ഓഫിനരികെ എത്തിയിരിക്കുകയാണ് ആർസിബി.

തുടർച്ചയായ നാലാം ജയമാണ് ആർസിബി നേടിയിരിക്കുന്നത്. അതേസമയം ചെന്നൈ പൊരുതി വീഴുകയായിരുന്നു. ചെന്നൈ ക്യാമ്പിൽ പകുതിയിൽ വെച്ച് ജോയിൻ ചെയ്ത താരമാണ് ആയുഷ് മാത്രെ. ഈ താരമാണ് സിഎസ്കെയ്ക്ക് ജയപ്രതീക്ഷ സമ്മാനിച്ചത്. ആയുഷ് മാത്രെയും രവീന്ദ്ര ജഡേജയുടെയും കൃത്യമായ കൂട്ടുകെട്ടിൽ തകർപ്പൻ സ്കോർ ഉയർത്തുമ്പോളാണ് ആയുഷ് മാത്രെയുടെ വിക്കറ്റ് സിഎസ്കെയ്ക്ക് നഷ്ടമാകുന്നത്.

48 പന്തിൽ 94 റൺസ് നേടി സെഞ്ചുറിയുടെ അരികിൽ എത്തി നിൽക്കേ ആർസിബിയുടെ ലുങ്കി എൻഗിഡിയുടെ പന്ത് കൃണാൽ പാണ്ഡ്യയുടെ കൈയിലെത്തിച്ചാണ് ആയുഷ് മാത്രെ പാവലിയനിലേക്കി മടങ്ങിയത്. 45 പന്തിൽ 77 റൺസ് നേടിയ രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.

അതേസമയം ആർസിബിയുടെ ഫീൽഡിങ് പലതവണ പിഴച്ചപ്പോൾ സിഎസ്കെ വിക്കറ്റ് നഷ്ടമാകാതെ രക്ഷപെടുകയായിരുന്നു. വിരാട് കോഹ്ലിയും ക്യാപ്റ്റൻ രജത് പാട്ടിദാറും ക്യാച്ച് നഷ്ടപ്പെടുത്തിയത് ആർസിബിയെ പരിഭ്രാന്തിയിൽ എത്തിച്ചിരുന്നു. എന്നാൽ അവസാന ഓവറിൽ യഷ് ദയാൽ കൃത്യമായി പന്തെറിഞ്ഞതോടെ ജയം ആർസിബി സ്വന്തമാക്കി.

ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് ആണ് ആർസിബി നേടിയത്. ആർസിബിയ്ക്കായി ഏറ്റവും കൂടുതൽ റൺ നേടിയത് വിരാട് കോഹ്ലിയാണ്. 33 പന്തിൽ 63 റൺസാണ് താരം നേടിയത്. അതേസമയം ആർസിബിയുടെ റൊമാരിയോ ഷെപ്പേർഡ് ആണ് ഇന്ന് മത്സരം മാറ്റി മറക്കുന്ന പ്രകടനം കാഴ്ചവെച്ചത്. 200 റൺസ് കടക്കാൻ സാധ്യത കുറഞ്ഞ സാഹചര്യത്തിൽ വെറും 14 പന്തിൽ 53 റൺസ് നേടി റൊമാരിയോ ഷെപ്പേർഡ് ആർസിബി സ്കോർ 213 ൽ എത്തിച്ചു. ആർസിബി - സിഎസ്കെ മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും സ്വന്തമാക്കിയത് റൊമാരിയോ ഷെപ്പേർഡ് തന്നെ.

അതേസമയം ചെപ്പോക്കിലെ ജയം ചിന്നസ്വാമിയിലും തുടർന്നതോടെ 11 കളികളിൽ 8 ജയം നേടി 16 പോയിന്റ് നേടി ആർസിബി വീണ്ടും ഐപിഎൽ 2025 പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0