റോയല്‍സിന് ഒരു റണ്‍സ് തോല്‍വി, പരാഗിന് സെഞ്ചുറി നഷ്ടം; നിര്‍ണായക വിജയത്തോടെ കെകെആര്‍ മുന്നോട്ട്

റോയല്‍സിന് ഒരു റണ്‍സ് തോല്‍വി, പരാഗിന് സെഞ്ചുറി നഷ്ടം; നിര്‍ണായക വിജയത്തോടെ കെകെആര്‍ മുന്നോട്ട്

May 4, 2025 - 20:33
റോയല്‍സിന് ഒരു റണ്‍സ് തോല്‍വി, പരാഗിന് സെഞ്ചുറി നഷ്ടം; നിര്‍ണായക വിജയത്തോടെ കെകെആര്‍ മുന്നോട്ട്

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആവേശകരമായ ഐപിഎല്‍ (IPL 2025) മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) ഒരു റണ്‍സ് തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (Kolkata Knight Riders) 206 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സിന് വേണ്ടി ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (Riyan Parag) 95 റണ്‍സ് നേടിയിട്ടും എട്ടിന് 205 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിച്ചു.

പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന നിലവിലെ ചാമ്പ്യന്‍മായ കെകെആര്‍ വീറോടെ പൊരുതിയാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. റോയല്‍സിനായ 45 പന്തിലാണ് റിയാന്‍ പരാഗ് 95 റണ്‍സെടുത്തത്. എട്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും നേടി. 13ാം ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയ റിയാന്‍ അടുത്ത ഓവറിലെ ആദ്യ പന്തിലും സിക്‌സര്‍ നേടി റെക്കോഡിട്ടു.

റോയല്‍സിനായി യശസ്വി ജയ്‌സ്വാള്‍ (21 പന്തില്‍ 34), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (23 പന്തില്‍ 29), ശുഭം ദുബെ (14 പന്തില്‍ 25*) എന്നിവരും പൊരുതിയെങ്കിലും രക്ഷയുണ്ടായില്ല. റോയല്‍സിന്റെ ഒമ്പതാം തോല്‍വിയാണിത്. പ്ലേ ഓഫ് യോഗ്യത നേടാതെ റോയല്‍സ് നേരത്തെ തന്നെ പുറത്തായിരുന്നു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കെകെആറിന് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറില്‍ സുനില്‍ നരേയ്ന്‍ യുധ്വീര്‍ സിങിന്റെ പന്തില്‍ ബൗള്‍ഡായി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സാണ് നേടിയത്. ഗുര്‍ബാസിനൊപ്പം അജിങ്ക്യ രഹാനെ നിലയുറപ്പിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് ലചിച്ചു.ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സോടെ പുറത്തായ ശേഷമെത്തിയ അംഗ്ക്രിഷ് രഘുവംശി 31 പന്തില്‍ 44 റണ്‍സ് നേടി. രഹാനെ 24 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായ ശേഷമെത്തിയ ആന്ദ്രേ റസ്സല്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി പ്രകടനം പുറത്തെടുത്തി. 25 പന്തില്‍ പുറത്താവാതെ 57 റണ്‍സ് നേടിയതോടെ സ്‌കോര്‍ 200 കടന്നു. റിങ്കു സിങ് ആറ് പന്തില്‍ പുറത്താവാതെ 19 റണ്‍സ് നേടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0