സഞ്ജു പുറത്ത് തന്നെ, നിരാശയില്‍ ആരാധകര്‍; കെകെആറിന് എതിരെ ടീമില്‍ നിര്‍ണായക മാറ്റങ്ങളുമായി റോയല്‍സ്.

സഞ്ജു പുറത്ത് തന്നെ, നിരാശയില്‍ ആരാധകര്‍; കെകെആറിന് എതിരെ ടീമില്‍ നിര്‍ണായക മാറ്റങ്ങളുമായി റോയല്‍സ്.

May 4, 2025 - 20:35
സഞ്ജു പുറത്ത് തന്നെ, നിരാശയില്‍ ആരാധകര്‍; കെകെആറിന് എതിരെ ടീമില്‍ നിര്‍ണായക മാറ്റങ്ങളുമായി റോയല്‍സ്.

നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ (ഐപിഎല്‍ പോരാട്ടത്തില്‍ നിര്‍ണായക മാറ്റങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസണ്‍ (Sanju Samson) പ്ലെയിങ് ഇലവനില്‍ ഇല്ല. പരിക്ക് കാരണം തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലാണ് സഞ്ജു പുറത്തിരിക്കുന്നത്.

സഞ്ജുവിന് പകരം 14കാരന്‍ വൈഭവ് സൂര്യവംശി ഒരിക്കല്‍ക്കൂടി ഓപണറാവും. റിയാന്‍ പരാഗ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കാക്കാന്‍ ധ്രുവ് ജുറെലിനാണ് നിയോഗം. റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. നിതീഷ് റാണയെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി. കുനാല്‍ സിങ് റാത്തോഡ് അവര്‍ക്കായി അരങ്ങേറ്റം കുറിക്കുന്നു. വാണിന്ദു ഹസരംഗയും യുധ്വീര്‍ സിങും ടീമില്‍ തിരിച്ചെത്തി.

ടോസ് നേടിയ കെകെആര്‍ ആദ്യം ബാറ്റിങിനിറങ്ങി. സുപ്രധാന മാച്ചില്‍ രമണ്‍ദീപ് സിങിനെ തിരികെ കൊണ്ടുവന്നു. ഈ മാച്ചില്‍ വിജയിച്ച് സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കുകയാണ് കെകെആറിന്റെ ലക്ഷ്യം. രമണ്‍ദീപ് സിങിന് പുറമേ ടീമില്‍ ഒരു മാറ്റം കൂടിയുണ്ട്. മുഈന്‍ അലിയെയാണ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

സെമിഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കെകെആറിന് ഇത് ജയിക്കേണ്ട മത്സരമാണ്. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായതിനാല്‍ ഒരു തോല്‍വി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തേക്കുള്ള വഴിയൊരുക്കും.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ കെകെആറിന് ഹോം ഗ്രൗണ്ട് ആനുകൂല്യമുണ്ട്.
കളിയുടെ രണ്ടാം പകുതിയില്‍ നഗരത്തില്‍ മഴപെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0