സഞ്ജുവിന് എന്തുപറ്റി! വമ്പൻ നാണക്കേട്, ആ മോശം ലിസ്റ്റിൽ രണ്ടാമത്; രാജസ്ഥാൻ റോയൽസ് ആരാധകർ നിരാശയിൽ.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരായ ഐപിഎൽ മത്സരത്തിൽ നിരാശാജനകമായ ബാറ്റിങ് പ്രകടനം കാഴ്ച വെച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. തുടക്കം മുതൽ മോശം ഫോമിലായിരുന്ന സഞ്ജു, 19 പന്തുകളിൽ 15 റൺസ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ഒരു ബൗണ്ടറി മാത്രമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 78.95 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഈ ഇന്നിങ്സിനിടെ ഒരു നാണക്കേടും സഞ്ജുവിന്റെ പേരിലായി.
ആർസിബിക്ക് എതിരായ കളിയിൽ പവർപ്ലേ അവസാനിക്കുമ്പോൾ 16 പന്തിൽ നിന്ന് 13 റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഈ സമയം സ്ട്രൈക്ക് റേറ്റ് 81.25 മാത്രമായിരുന്നു. ഇതോടെ 2025 സീസൺ ഐപിഎല്ലിന്റെ പവർപ്ലേ ഓവറുകളിൽ ഒരു ഓപ്പണിങ് ബാറ്ററുടെ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റിൽ ( കുറഞ്ഞത് 15 പന്തുകൾ നേരിട്ടവവരിൽ) സഞ്ജു രണ്ടാമതെത്തി. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ കളിയിൽ വിരാട് കോഹ്ലി 73.33 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തതാണ് ഈ ലിസ്റ്റിൽ ഒന്നാമത്.
അതേ സമയം ആർസിബിക്ക് എതിരായ മത്സരത്തിൽ മോശം തുടക്കമാണ് രാജസ്ഥാൻ റോയൽസിന് ലഭിച്ചത്. പവർപ്ലേ ഓവറുകളിൽ ആകെ 45 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ആർസിബി ബൗളർമാർ റോയൽസ് ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കുകയായിരുന്നു.
What's Your Reaction?






