വീണ്ടും ചരിത്രം കുറിച്ച് കോഹ്ലി; വർണറിന്റെ റെക്കോഡ് ഇനി പഴങ്കഥ
വീണ്ടും ചരിത്രം കുറിച്ച് കോഹ്ലി; വർണറിന്റെ റെക്കോഡ് ഇനി പഴങ്കഥ

ഐപിഎല്ലിൽ വീണ്ടും ചരിത്രം കുറിച്ച് വിരാട് കോഹ്ലി. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിൽ 62 നേടിയാണ് കോഹ്ലി പുതു ചരിത്രം കുറിച്ചത്. ഇതോടെ ഡേവിഡ് വർണറിന്റെ റെക്കോഡ് പഴങ്കഥയായി.
ഹൈലൈറ്റ്:
- ഐപിഎല്ലിൽ പുതുചരിത്രം കുറിച്ച് വിരാട് കോഹ്ലി
- ഡേവിഡ് വർണറിന്റെ റെക്കോഡ് ഇനി കോഹ്‌ലിക്ക് സ്വന്തം
- കഴിഞ്ഞ ദിവസം കോഹ്ലി സ്വന്തമാക്കിയത് രണ്ട് റെക്കോഡുകൾ
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ൽ വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിൽ 33 പന്തിൽ 62 റൺസാണ് വിരാട് കോഹ്ലി നേടിയത്. ഇതോടെ സീസണിലെ 11 മത്സരങ്ങളിൽ നിന്നായി 505 റൺസ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ഇതോടെയാണ് താരം മറ്റൊരു റെക്കോഡ് കൂടി ഐപിഎല്ലിൽ സ്വന്തമാക്കിയത്.
ഏറ്റവും കൂടുതൽ തവണ ഐപിഎല്ലിൽ ഒരു സീസണിൽ 500 റൺസ് തികക്കുന്ന താരമെന്ന റെക്കോഡ് ആണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് വിരാട് കോഹ്ലി ഒരു സീസണിൽ 500 റൺസ് സ്വന്തമാക്കുന്നത്. ഇതോടെ ഓറഞ്ച് ക്യാപ് ലിസ്റ്റിൽ ആദ്യമെത്തിയിരിക്കുകയാണ് കോഹ്ലി.
അതേസമയം കഴിഞ്ഞ സീസണിൽ 500 റൺസ് തികച്ച് ഡേവിഡ് വാർണറിന്റെ റെക്കോഡിനൊപ്പം കോഹ്ലി എത്തിയിരുന്നു. അതുവരെ 7 സീസണുകളിൽ നിന്ന് 500 റൺസ് നേടിയ ഡേവിഡ് വാർണർ ആയിരുന്നു ഈ പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ ദിവസം 62 റൺസ് നേടി ഈ പട്ടികയിൽ ഒന്നാമനായിരിക്കുകയാണ് വിരാട് കോഹ്ലി.
2011 ലെ ഐപിഎല്ലിൽ 557 റൺസ് നേടിയാണ് കോഹ്‌ലി ആദ്യമായി 500 റൺസ് തികച്ചത്, തുടർന്ന് 2013, 2015 വർഷങ്ങളിൽ യഥാക്രമം 634 ഉം 505 ഉം റൺസുകൾ നേടി. 2016 ലെ ഐപിഎല്ലിൽ കോഹ്‌ലി മറ്റൊരു ലെവലിലായിരുന്നു, നാല് സെഞ്ചുറികൾ ഉൾപ്പെടെ 973 റൺസ് അദ്ദേഹം നേടി. ഒരു ഐപിഎൽ സീസണിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് ഇപ്പോഴും ഇതാണ്. 2018 ലെ ഐപിഎല്ലിൽ 530 റൺസും 2023 ൽ 639 റൺസും 2024 ൽ 741 റൺസും അദ്ദേഹം നേടി.
അതേസമയം കഴിഞ്ഞ സീസണിൽ മറ്റൊരു റെക്കോഡ് കൂടി വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നു. ലോക ക്രിക്കറ്റിൽ തന്നെ ഒരു താരം ആദ്യമായി ആണ് അത്തരം ഒരു നേട്ടം കൈവരിച്ചത്. ടി20 ഫോർമാറ്റിൽ ഒരു ടീമിനായി ഏറ്റവും കൂടുതൽ സിക്സർ പറത്തിയ താരം എന്ന റെക്കോഡ് ആണ് കോഹ്ലി സ്വന്തമാക്കിയത്. 300 സികസറുകളാണ് ഒരു ആർസിബിയ്ക്കായി ഇതുവരെ കോഹ്ലി പറത്തിയത്.
What's Your Reaction?






