സന്തോഷത്തിന്‍ തുള്ളിച്ചാടി മലയാളികളുടെ ഡെലുലു; റിയയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി സൂര്യയും ജ്യോതികയും
റിപ്പോർട്ട് :ബൈഷി കുമാർ
സന്തോഷത്തിന്‍ തുള്ളിച്ചാടി മലയാളികളുടെ ഡെലുലു; റിയയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി സൂര്യയും ജ്യോതികയും
പ്രേക്ഷകമനസ്സില്‍ ചേക്കേറിയ റിയ ഷിബുവിന് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സൂര്യയുടേയും ജ്യോതികയുടേയും അഭിനന്ദനം. ഡെലുലു സീന്‍ തന്നായിരുന്നല്ലേ. സര്‍വ്വം മായ ചിത്രം ഇറങ്ങിയതിന് പിന്നാലെ പ്രേക്ഷകമനസ്സിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു ഡെലുലു വേഷത്തിലെത്തിയ റിയ ഷിബു. ചിത്രത്തിലെ താരത്തിന്‍റെ ആ അഭിനയമികവിനെത്തന്നെയാണ് സൂര്യയും ജ്യോതികയും പ്രശംസിച്ചിരിക്കുന്നതും. അഭിനയത്തെ പ്രശംസിച്ച് താരദമ്പതികൾ അയച്ചുനൽകിയ പ്രത്യേക സമ്മാനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് റിയയുടെ ആഹ്ലാദപ്രകടനം.
സൂര്യയേയും ജ്യോതികയേയും ടാഗ് ചെയ്തുകൊണ്ടാണ് റിയയുടെ പോസ്റ്റ്. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാൻ തോന്നുന്നു! സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്‍റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചുതരാൻ നിങ്ങൾ കാണിച്ച ആ മനസ്സിനും സമയത്തിനും വലിയ വിലയുണ്ട്. ‘സർവം മായ’ ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇത് സ്വീകരിക്കുന്നു.’’– എന്നാണ് റിയ തന്‍റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0