ചെന്നൈയിൽ ഇനി റോബോട്ടിക് പോലീസ്': സ്മാർട്ട് സിറ്റിയിലേക്കുള്ള പുത്തൻ ആശയവുമായി ഗ്രേറ്റർ ചെന്നൈ സിറ്റി പോലീസ്

ചെന്നൈ പോലീസ് നഗരത്തിലെ സുരക്ഷാ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു. ചെന്നൈ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ റോബോട്ടിക് പോലീസിനെ നിയോഗിക്കാനൊരുങ്ങുകയാണ്. ട്രാഫിക് നിയന്ത്രണം, പൊതുസുരക്ഷ, സിസിടിവി നിരീക്ഷണം, റിയൽടൈം കമ്യൂണിക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്കായാണ് റോബെർട്ടിനെ രൂപകൽപ്പന ചെതിട്ടുള്ളത്.

Apr 30, 2025 - 08:10
ചെന്നൈയിൽ ഇനി റോബോട്ടിക് പോലീസ്': സ്മാർട്ട് സിറ്റിയിലേക്കുള്ള പുത്തൻ ആശയവുമായി ഗ്രേറ്റർ ചെന്നൈ സിറ്റി പോലീസ്

ചെന്നൈ നഗരത്തിൽ സുരക്ഷയെ മുൻനിർത്തി ചെന്നൈ പോലീസ് 50 പ്രധാന കേന്ദ്രങ്ങളിൽ റോബോട്ടിക് പോലീസിനെ നിയോഗിക്കാനൊരുങ്ങുന്നു. ട്രാഫിക് നിയന്ത്രണം, പൊതുസുരക്ഷ, സിസിടിവി നിരീക്ഷണം, റിയൽടൈം കമ്യൂണിക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത റോബോട്ടുകൾ ഇനി ജൂൺ ആദ്യവാരത്തോടെ ജോലിയിൽ പ്രവേശിക്കും. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ പരീക്ഷണം ഇവിടെ നടത്തുന്നത്.. മനുഷ്യ പോലീസിന്റെ സഹായിയായി പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾ നഗരത്തിന്റെ നിയമ വ്യവസ്ഥയിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നാണ് പ്രതീക്ഷ.

ചെന്നൈ നഗരത്തിലെ സുരക്ഷയും ലോ ആൻഡ് ഓഡർ വ്യവസ്ഥയും ഇനി ഒരു പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. റോബോട്ടിക് പോലീസിന്റെ കാലഘട്ടത്തിലേക്ക് കടക്കുന്നതോടെ വൻ മാറ്റം തന്നെയാണ് ചെന്ന നഗരത്തിൽ വന്നുചേരുന്നത്. നിലവിൽ നഗരത്തിന്റെ 50 പ്രധാന ഇടങ്ങളിലാണ് റോബോട്ടുകൾക്ക് സുരക്ഷാ ചുമതലകൾ നൽകുക പിന്നീട് ഇതിന്റെ പ്രവർത്തന മികവ് വിലയിരുത്തിയ ശേഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. ട്രാഫിക് നിയന്ത്രണം മുതൽ നഗരവത്കരണം വരെ റോബോട്ടുകൾ ചെയ്യും എന്നാണ് വ്യക്തമാക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ നീക്കം, ടെക്‌നോളജിയുടെയും സുരക്ഷയുടെയും കൂട്ടായ്മയുടെയും ഉദാഹരണം കൂടിയാണ്.

ഇത്തരം റോബോട്ടുകളിൽ 360 ഡിഗ്രിയിലായി ചുറ്റുപാടുകൾ നിരീക്ഷിക്കാൻ കഴിവുള്ള ക്യാമറകളാണ് ഉൾക്കൊള്ളിക്കുന്നത്. അതിനൊപ്പം, പൊതുജനങ്ങൾക്ക് ഒരു തത്സമയ കണക്ഷനിലൂടെ ഒരു യഥാർത്ഥ പോലീസുകാരനുമായി സംസാരിക്കാനും സൗകര്യമൊരുക്കും. കൂടാതെ ഇത് വഴി സുരക്ഷാപരമായ വിവരങ്ങൾ പോലീസ് കൺട്രോൾ റൂമിലേക്ക് കൈമാറാനും തുടർന്ന് വ്യാപകമായി നിരീക്ഷണം നടത്താനും റോബെർട്ടുകൾക്ക് സാധിക്കും എന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ നിലവിൽ ഉയർന്നു വരുന്ന സുരക്ഷാ പ്രശ്നങ്ങൾ റോബെർട്ടുകളുടെ വരവോടെ കുറയാൻ സാധ്യതയുണ്ട് എന്നാണ് വ്യതമാക്കുന്നത്.

ജൂൺ ആദ്യ വാരത്തിൽ തന്നെ പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് ഗ്രേറ്റർ ചെന്നൈ പോലീസ് നഗരത്തിലെ 50 സ്ഥലങ്ങളിൽ "റെഡ് ബട്ടൺ റോബോട്ടിക് കോപ്പ്" സജ്ജീകരിക്കുക. കൂടാതെ ഈ ഉപകരണം ഉപയോഗിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. അത്യാധുനിക സെൻസറുകളും ക്യാമറകളും സജ്ജീകരിച്ചിരിക്കുന്ന ഈ റോബോട്ടിക് വഴി ഒരു പോലീസുകാരന് പൊതു ഇടങ്ങളിലെ അപാകതകൾ കണ്ടെത്താനും തൽക്ഷണം അധികാരികളെ അറിയിക്കാനും സാധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0