കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാൻ മോഹമുണ്ടോ? എങ്കിൽ ഇപ്പോൾ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

Apr 7, 2025 - 22:55
Apr 7, 2025 - 23:06
കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാൻ മോഹമുണ്ടോ? എങ്കിൽ ഇപ്പോൾ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിൽ മക്കളെ ചേർക്കാൻ ആഗ്രഹിക്കുന്ന രക്ഷകർത്താക്കൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2025-26 അക്കാദമിക വർഷത്തേക്കുള്ള അഡ്മിഷൻ പ്രക്രിയ പുരോഗമിക്കുകയാണ്. ഓൺലൈൻ രജിസ്ട്രഷന് ശേഷമുള്ള ഓഫ്ലൈൻ അഡ്മിഷൻ പ്രക്രിയയാണ് ആരംഭിച്ചിരിക്കുന്നത്. ബാലവാടിക 2, രണ്ടുമുതൽ 10 വരെ, 12 എന്നീ ക്ലാസുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. അതേസമയം 11-ാം ക്ലാസിലേക്കുള്ള അഡ്മിഷൻ പ്രക്രിയ ആരംഭിക്കാൻ വിദ്യാർഥികൾ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടിവരും.

ഏപ്രിൽ 11 വരെ ഓഫ്ലൈൻ അഡ്മിഷൻ അപേക്ഷാ ഫോം സമർപ്പിക്കാൻ അവസരമുണ്ട്. ഏപ്രിൽ 17 ആദ്യം പ്രൊവിഷണൽ അഡ്മിഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് 18ന് അഡ്മിഷന് തുടക്കമാകും. 21 വരെ അഡ്മിഷൻ എടുക്കാൻ സമയപരിധിയുണ്ട്. അതേസമയം 11 ഒഴികെ എല്ലാ ക്ലാസുകളിലേക്കും അഡ്മിഷനെടുക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്. സീറ്റ് ഒഴിവുണ്ടെങ്കിൽ അഡ്മിഷനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

എന്തൊക്കെ രേഖകൾ കരുതണം

റിപ്പോർട്ട് കാർഡ് അല്ലെങ്കിൽ മുൻ ക്ലാസിലെ മാർക്ക്ഷീറ്റ്, ജനന സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി), വരുമാന സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), ഇഡബ്ലുഎസ് സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), APAAR ഐഡി, രക്ഷകർത്താവിൻ്റെ ജോബ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), രക്ഷകർത്താവിൻ്റെ അപ്ഡേറ്റഡ് സർവീസ് സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നീ രേഖകളാണ് ആവശ്യമായി വരിക.

അതാത് കേന്ദ്രീയ വിദ്യാലയങ്ങളിലെ നോട്ടീസ് ബോർഡിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെയും യോഗ്യരായ വിദ്യാർഥികളുടെയും പട്ടികയും അന്തിമ പട്ടികയും പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് കേന്ദ്രീയ വിദ്യാലയ സംഗതൻ ഔദ്യോഗിക വെബ്സൈറ്റ് https://kvsangathan.nic.in/ സന്ദർശിക്കാം.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0