16കാരിയെയും പിതാവിനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവച്ചു. സംഭവം ബീഹാറിലെ റെയിൽവേ സ്റ്റേഷനിൽ
പട്‌ന: ബീഹാറിലെ ആറ റെയിൽവേ സ്റ്റേഷനിൽ 16 വയസ്സുള്ള പെൺകുട്ടിയെയും പിതാവിനെയും യുവാവ് വെടിവച്ചു കൊന്നു. പിന്നീട് ഇയാൾ സ്വയം വെടിവച്ചു മരിച്ചു. 3, 4 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് സംഭവം. അമൻ കുമാർ എന്ന യുവാവാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു.ആറ റെയിൽവേ സ്റ്റേഷനിലെ 3, 4 പ്ലാറ്റ്ഫോമുകൾക്കിടയിലുള്ള ഓവർബ്രിഡ്ജിൽ വെടിയേറ്റ് മൂന്ന് പേർ മരിച്ചു. 23-24 വയസ്സുള്ള ഒരാൾ 16-17 വയസ്സുള്ള പെൺകുട്ടിയെയും പിതാവിനെയും വെടിവച്ചു. പിന്നീട് സ്വയം വെടിവച്ചു. ഉചിതമായ അന്വേഷണം തുടരും,' മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പരിചയ് കുമാർ പറഞ്ഞു.മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പോലീസ് കൂട്ടിച്ചേർത്തു. വെടിവയ്പ്പിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, പ്രണയ ബന്ധമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോലീസ് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു, ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറാൻ പെൺകുട്ടി സ്റ്റേഷനിൽ എത്തിയിരുന്നു എന്നാണ്.പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പട്‌ന: ബീഹാറിലെ ആറ റെയിൽവേ സ്റ്റേഷനിൽ 16 വയസ്സുള്ള പെൺകുട്ടിയെയും പിതാവിനെയും യുവാവ് വെടിവച്ചു കൊന്നു. പിന്നീട് ഇയാൾ സ്വയം വെടിവച്ചു മരിച്ചു. 3, 4 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് സംഭവം. അമൻ കുമാർ എന്ന യുവാവാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു.ആറ റെയിൽവേ സ്റ്റേഷനിലെ 3, 4 പ്ലാറ്റ്ഫോമുകൾക്കിടയിലുള്ള ഓവർബ്രിഡ്ജിൽ വെടിയേറ്റ് മൂന്ന് പേർ മരിച്ചു. 23-24 വയസ്സുള്ള ഒരാൾ 16-17 വയസ്സുള്ള പെൺകുട്ടിയെയും പിതാവിനെയും വെടിവച്ചു. പിന്നീട് സ്വയം വെടിവച്ചു. ഉചിതമായ അന്വേഷണം തുടരും,' മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പരിചയ് കുമാർ പറഞ്ഞു.മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.
വെടിവയ്പ്പിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, പ്രണയ ബന്ധമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോലീസ് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
പോലീസ് അന്വേഷണം ആരംഭിച്ചു, ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറാൻ പെൺകുട്ടി സ്റ്റേഷനിൽ എത്തിയിരുന്നു എന്നാണ്.പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
What's Your Reaction?






