ഐ എഫ് ഡബ്ള്യൂ ജെ ദേശീയ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ .

മാധ്യമപ്രവർത്തകരുടെ ദേശീയ ട്രേഡ് യൂണിയൻ സംഘടനയായ ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിൻ്റെ (IFWJ) ദേശീയ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ: 'അന്തർദേശീയ ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് ഈ മാസം 21 , 22 തിയതികളിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാർ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ, എം.എൽ എ മാർ , സാമൂഹ്യ സാംസ്ക്കാരിക,നേതാക്കൾ സംബന്ധിക്കും. സമ്മേളന ഒരുക്കങ്ങളുടെ ഭാഗമായി ചെമ്പകശ്ശേരി ചന്ദ്രബാബു കൺവീനറായ പബ്ലിസിറ്റി കമ്മിറ്റി എം എസ് പ്രേംകുമാർ, സജാദ് സഹീർ , വിനോദ് റയ്യാൻ തുടങ്ങിവരുടെ നേതൃത്വത്തിലും, വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ, ഷീബാ സൂര്യ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റിസപ്ഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങളും സജീവമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിക്കാനും, താമസ സൗകര്യമേർപ്പെടുത്താനും, വിപുലമായ ഒരുക്കങ്ങൾക്ക് സ്വാഗത സംഘം യോഗം തീരുമാനിച്ചു. വൈസ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ അബൂബക്കർ, വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ, ജില്ലാ ജനറൽ സെക്രട്ടറി ബിജു കൊപ്പം, വിവിധ കമ്മിറ്റി ഭാരവാഹികളായ ഷിബാ സൂര്യ ,എം.എസ് പ്രേംകുമാർ,സജ്ജാദ് സഹീർ , ജയരാജ്, വിനോദ് റയ്യാൻ, റെജി വാമദേവൻ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






