ഭീകരതയ്ക്കെതിരായ നമ്മുടെ ഏറ്റവും വലിയ ശക്തി 140 കോടി ഇന്ത്യക്കാരുടെ ഐക്യം.
ഭീകരതയ്ക്കെതിരായ നമ്മുടെ ഏറ്റവും വലിയ ശക്തി 140 കോടി ഇന്ത്യക്കാരുടെ ഐക്യം. എന്റെ ഹൃദയം ആഴത്തിൽ വേദനിക്കുന്നു. ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചനക്കാർക്കും കടുത്ത ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി.

ഡൽഹി: പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികളും അവരെ നയിക്കുന്നവരും മേഖലയെ അസ്ഥിരപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ 140 കോടി ഇന്ത്യക്കാരുടെ ഐക്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് അവർ ഇത്രയും വലിയ ഗൂഢാലോചന നടത്തിയത്. രാജ്യത്തിൻ്റെ ഐക്യം, 140 കോടി ഇന്ത്യക്കാരുടെ ഐക്യദാർഢ്യം, ഭീകരതയ്ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ്.ഭീകരതയ്ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കഠിനശിക്ഷ നൽകും. പഹൽഗാം ഭീകരാക്രണം ഓരോ പൗരൻ്റെയും ഹൃദയം തകർത്തതായും ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിസന്ധിയെ മറികടക്കുമെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണം അവരുടെ ഭീരുത്വമാണ് തെളിയിക്കുന്നത്. കശ്മീരിൽ സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ഭീകരാക്രമണം ഉണ്ടായതെന്നും ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കുണ്ടെന്നും മോദി പറഞ്ഞു.കശ്മീരിന്റെ വളരുന്ന സമാധാനം, സമൃദ്ധി, ജനാധിപത്യ പുരോഗതി എന്നിവയിൽ ഭീകരവാദികളുടെ നിരാശയും ഭീരുത്വവുമാണ് പഹൽഗാം ആക്രമണം പ്രതിഫലിപ്പിക്കുന്നത്.
ആക്രമണത്തിന് ശേഷം രാജ്യം മുഴുവൻ ഒരുമിച്ച് നിൽക്കുമ്പോൾ, നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും ദേശീയ ഐക്യം പ്രകടിപ്പിക്കുകയും വേണം.
ഇന്ത്യയിൽ അനുഭവപ്പെടുന്ന രോഷം ആഗോളതലത്തിലും പ്രതിധ്വനിക്കുന്നു.
ലോക നേതാക്കൾ ഫോൺ കോളുകൾ, കത്തുകൾ, സന്ദേശങ്ങൾ എന്നിവയിലൂടെ ആക്രമണത്തെ അപലപിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
What's Your Reaction?






