ഇന്ത്യക്കാരിയായ അമ്മയെ ഉപേക്ഷിച്ച് പാക് ബാലിക അതിർത്തി താണ്ടി;
ഇന്ത്യക്കാരിയായ അമ്മയെ ഉപേക്ഷിച്ച് പാക് ബാലിക അതിർത്തി താണ്ടി; പതിനൊന്നുകാരിയുടെ കണ്ണീരിൽ നെഞ്ചുലഞ്ഞ്ഇന്ത്യക്കാരിയായ അമ്മയെ ഉപേക്ഷിച്ച് പാക് ബാലിക അതിർത്തി താണ്ടി; പതിനൊന്നുകാരിയുടെ കണ്ണീരിൽ നെഞ്ചുലഞ്ഞ് ആളുകൾ.

പാകിസ്ഥാൻ : പൗരന്മാർക്ക് നൽകിയ വിസ ഇന്ത്യ റദ്ദാക്കിയതിനെത്തുടർന്ന് അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ മടങ്ങിയത് നൂറുകണക്കിന് പാകിസ്ഥാനികള്‍. വളരെ വൈകാരികമായ കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അതിൽ ആരുടേയും നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു അമ്മയെ നഷ്ടമാകുന്ന പതിനൊന്നുകാരിയുടേത്.
അമ്മയെ വിട്ടു പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തന്റെ ഹൃദയം തകരുകയാണെന്നുമാണ് സൈനബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘എന്റെ അമ്മ ഇന്ത്യന്‍ പൗരയാണ്. അവര്‍ക്ക് ഞങ്ങളുടെ കൂടെ പാകിസ്ഥാനിലേക്ക് വരാന്‍ സാധിക്കില്ല. 1991ലാണ് എന്റെ മാതാപിതാക്കള്‍ വിവാഹിതരായത്’. മറ്റൊരു പാക് പൗര സരിത പറയുന്നു.സ രിതയും പിതാവും സഹോദരനും പാകിസ്താന്‍ പൗരന്മാരാണ്. അമ്മ പ്രിയ കാന്‍വര്‍ ഇന്ത്യക്കാരിയും.പാകിസ്ഥാൻ പൗരന്മാരായ രണ്ട് കുട്ടികളും കഴിഞ്ഞ മാസം ഡൽഹിയിൽ മുത്തശ്ശിയെ കാണാൻ ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള അമ്മയോടൊപ്പം ഇന്ത്യയിലെത്തി. ഒരു മാസത്തിനുള്ളിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം എക്കാലത്തെയും താഴ്ന്ന നിലയിലാകുമെന്ന് അവർ അറിഞ്ഞിരുന്നില്ല. ഇതോടെ അമ്മയെ ഇന്ത്യയില്‍ വിട്ടാണ് പാകിസ്ഥാനിലേക്ക് അവർ യാത്ര തിരിച്ചത്.
തന്നെപ്പോലുള്ള നിരപരാധികളായ പാക് പൗരന്മാരുടെ ദുരവസ്ഥയെ കുറിച്ച് ഗുര്‍ബാക്‌സ് സിങ്ങും ദുഃഖം പങ്കുവച്ചു. ‘എന്റെ കസിന്‍സുള്‍പ്പെടെയുള്ള പകുതി കുടുംബാംഗങ്ങളും താമസിക്കുന്നത് ഇന്ത്യയിലാണ്. പഹല്‍ഗാമില്‍ നടന്നത് തീര്‍ത്തും അപലപനീയമാണ്.
തീവ്രവാദികള്‍ മനുഷ്യത്വത്തെയാണ് കൊന്നത്. എന്നാല്‍ ആരാണ് ഈ ഭാരം വഹിക്കേണ്ടതെന്ന് നോക്കൂ. ചികിത്സാര്‍ത്ഥം ഇന്ത്യയിലെത്തിയ അനേകം പാകിസ്താനികളുണ്ട്. അവരെല്ലാം തിരിച്ചു പോകാനുള്ള തിരക്കിലാണ്’, അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി, നരേന്ദ്ര മോദി സർക്കാർ നിരവധി നടപടികളുടെ ഭാഗമായി, എല്ലാ പാകിസ്ഥാനികളും ഇന്ന് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിർദ്ദേശത്തെത്തുടർന്ന്, പാകിസ്ഥാനികളെ ഉടൻ കണ്ടെത്തി പുറത്താക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചു. പകരം വീട്ടൽ നടപടിയായി പാകിസ്ഥാൻ ഇന്ത്യക്കാർക്കുള്ള വിസ താൽക്കാലികമായി നിർത്തിവച്ചു.
അതേസമയം 12 വിഭാഗങ്ങളിലായുള്ള വിസ കയ്യിലുള്ളവരാണ് ഇന്ന് ഇന്ത്യ വിട്ടത്. പ്രവേശന വിസയുള്ളവര്‍, വ്യാപാരികള്‍, സിനിമാ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഫറന്‍സിന് എത്തിച്ചേര്‍ന്നവര്‍, വിദ്യാര്‍ത്ഥികള്‍, സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തീര്‍ത്ഥാടകര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണ് ഇന്ത്യ വിട്ടത്. സാര്‍ക് വിസയുള്ളവരോട് ഇന്നലെയും മറ്റുള്ളവരോട് ഇന്നും പുറപ്പെടാനായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് 29 വരെ തുടരാം.
What's Your Reaction?






