ചെന്നൈ മെട്രോയ്ക്ക് ഒന്നാം സ്ഥാനം; രണ്ടാം ഘട്ടത്തിനായി 8,445.8 കോടി രൂപ അനുവദിച്ചു

Apr 25, 2025 - 22:30
ചെന്നൈ മെട്രോയ്ക്ക് ഒന്നാം സ്ഥാനം; രണ്ടാം ഘട്ടത്തിനായി 8,445.8 കോടി രൂപ അനുവദിച്ചു

ചെന്നൈ : 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ മെട്രോ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിൽ ഏറ്റവും വലിയ വിഹിതം ചെന്നൈ മെട്രോയ്ക്ക് ലഭിച്ചു. രണ്ടാം ഘട്ട വികസനത്തിനായി കേന്ദ്രം അനുവദിച്ചത് 8,445.8 കോടി രൂപയാണ്. മറ്റു നഗരങ്ങളിൽ അപേക്ഷിച്ച് ഏറ്റവും വലിയ തുകയാണ് ചെന്നൈക്ക് ലഭിച്ചത്. ഈ തുക ദേശീയ ഫണ്ടിന്റെ ഏകദേശം നാലിലൊന്ന് (31,755 കോടി രൂപ) ആണ്.

വർഷങ്ങൾക്കു ശേഷമായാണ് ഈ ധനസഹായം ലഭിച്ചത്. 2024 ഒക്ടോബറിൽ, കേന്ദ്രസർക്കാർ കേന്ദ്ര സഹായത്തോടുള്ള പദ്ധതി എന്ന നിലയിൽ ഇത് അംഗീകരിച്ചിരുന്നു, അതിനാൽ പുതുതായി പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ അനായാസമായി മുന്നോട്ട് പോവുകയായിരുന്നു. കൂടാതെ മികച്ച പദ്ധതിയുടെ പുരോഗതിക്കായി സംസ്ഥാനത്തെ കടബാധ്യതയേക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെങ്കിലും, കേന്ദ്രത്തിന്റെ ഇടപെടലോടെ ഫണ്ടിന് എത്രയും ചെറുതായുള്ള തടസ്സങ്ങൾ ഇല്ലാതായി.

ധനസഹായം നൽകുന്നതിൽ മൂന്ന് വർഷത്തിലേറെ കാലതാമസം നേരിട്ടതിനെത്തുടർന്ന് ഒക്ടോബറിൽ കേന്ദ്രസർക്കാർ ഇതിനെ കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയായി കണക്കാക്കാൻ അനുമതി നൽകിയിരുന്നു തുടർന്നാണ് ഈ വികസന കുതിപ്പ്. അതേസമയം നേരത്തെ കട ബാധ്യത ഒറ്റകെടുക്കാൻ തമിഴ്നാട് നേരത്തെ മടിച്ചിരുന്നു, കടബാധ്യത ഇത് ബാധിക്കും എന്നായിരുന്നു അന്ന് ഉന്നയിച്ചിരുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0