യാത്രാ ടിക്കറ്റ് വില്പന; പ്രതിവർഷം 20,000 കോടി രൂപയുടെ അധികവരുമാനം നേടി ഇന്ത്യൻ റെയിൽവേ.
ഡൽഹി: കോവിഡിനുശേഷം യാത്രാ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് റെയിൽവേ നേടിയത് പ്രതിവർഷം 20,000 കോടിരൂപയുടെ അധികവരുമാനമെന്ന് കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് റെയിൽവേയുടെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം സംബന്ധിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രാലയം ഈ കണക്കുകൾ നല്കിയത്. 2019-2020 സാമ്പത്തിക വർഷത്തിൽ 50,669 കോടി രൂപയായിരുന്ന വരുമാനം 2023-2024ൽ 70,693 കോടി രൂപയായി വർദ്ധിച്ചു. കോവിഡ് കാലമായ 2020-21ൽ 35,000 കോടി രൂപയുടെ ഇടിവ് സംഭവിച്ചു എങ്കിലും തൊട്ടടുത്ത വർഷം മുതൽ പ്രതിവർഷം 20,000 കോടിരൂപയോളമാണ് റെയിൽവേയ്ക്ക് യാത്രാ ടിക്കറ്റ് വില്പ്പനയിൽ മാത്രം അധികമായി ലഭിച്ചത്. 2020-21ൽ 15,248 കോടി രൂപ യാത്ര ടിക്കറ്റ് വില്പനയിൽ നിന്ന് വരുമാനം ഉണ്ടായിരുന്നെങ്കിൽ 2023-24 ആയപ്പോഴേക്കും അത് 70,693 കോടി രൂപയായി ഉയർന്നു.റെയിൽവേ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പുരോഗതി വരുത്തിയതല്ല ഇത്തരമൊരു വരുമാന വർദ്ധനവിന് കാരണം. കോവിഡിന് ശേഷം പുതിയതായി ഏർപ്പെടുത്തിയ ഫ്ലെക്സി നിരക്കുകൾ, പ്രീമിയം തത്കാൽ എന്നിവയ്ക്ക് ഉയർന്ന നിരക്കാണ് റെയിൽവേ ഈടാക്കുന്നത്. കൂടാതെ തത്കാൽ നിരക്കുകളിലും ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകളിലും ഭീമമായ വർദ്ധനവാണ് ഈ കാലയളവിൽ റെയിൽവേ വരുത്തിയത്. കഴിഞ്ഞ നാലു വർഷം കൊണ്ട് 55,445 കോടി രൂപയുടെ അധിക വരുമാനം യാത്ര ടിക്കറ്റ് വില്പനയിൽ ഉണ്ടായതിന്റെ പ്രധാന കാരണം ഈ നിരക്കു വർദ്ധനവ് മാത്രമാണ്. മാത്രമല്ല ഫ്ലെക്സി നിരക്കുകൾ, തത്കാൽ, പ്രീമിയം തത്കാൽ, ക്യാൻസലേഷൻ ചാർജ്ജുകൾ എന്നിവയിൽ നിന്ന് റെയിൽവേയ്ക്ക് ലഭിച്ച വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ നല്കാതെ പാസഞ്ചർ സർവീസുകളിൽ നിന്ന് ലഭിച്ച മൊത്തം വരുമാനത്തിന്റെ 5.7 ശതമാനമാണ് ഫ്ലെക്സി നിരക്കുകൾ, തത്കാൽ, പ്രീമിയം തത്കാൽ, ക്യാൻസലേഷൻ ചാർജ്ജുകൾ എന്നിവയിൽ നിന്ന് ലഭിച്ചതെന്ന ഒഴുക്കൻ മറുപടിയാണ് റെയിൽവേ നല്കിയത്.കോവിഡ് സമയത്ത് റദ്ദാക്കിയ മുതിർന്ന പൗരന്മാർ അടക്കമുള്ളവരുടെ റിസർവേഷൻ ആനുകൂല്യങ്ങൾ ഒന്നുംതന്നെ പുനഃസ്ഥാപിക്കാൻ റെയിൽവേ ഇതുവരെ തയാറായിട്ടില്ല. മാത്രമല്ല, അധികവരുമാനം ലക്ഷ്യമിട്ടു കൊണ്ട് ജനറൽ കംമ്പാർട്ടുമെന്റുകളുടെ എണ്ണം കുറച്ച് സ്ലീപ്പർ ക്ലാസ് കോച്ചുകൾ എസി കോച്ചുകളാക്കി മാറ്റിയതും സാധാരണക്കാരുടെ യാത്രകളെ ദുസഹമാക്കി.

ഡൽഹി: കോവിഡിനുശേഷം യാത്രാ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് റെയിൽവേ നേടിയത് പ്രതിവർഷം 20,000 കോടിരൂപയുടെ അധികവരുമാനമെന്ന് കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് റെയിൽവേയുടെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം സംബന്ധിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രാലയം ഈ കണക്കുകൾ നല്കിയത്.
2019-2020 സാമ്പത്തിക വർഷത്തിൽ 50,669 കോടി രൂപയായിരുന്ന വരുമാനം 2023-2024ൽ 70,693 കോടി രൂപയായി വർദ്ധിച്ചു. കോവിഡ് കാലമായ 2020-21ൽ 35,000 കോടി രൂപയുടെ ഇടിവ് സംഭവിച്ചു എങ്കിലും തൊട്ടടുത്ത വർഷം മുതൽ പ്രതിവർഷം 20,000 കോടിരൂപയോളമാണ് റെയിൽവേയ്ക്ക് യാത്രാ ടിക്കറ്റ് വില്പ്പനയിൽ മാത്രം അധികമായി ലഭിച്ചത്. 2020-21ൽ 15,248 കോടി രൂപ യാത്ര ടിക്കറ്റ് വില്പനയിൽ നിന്ന് വരുമാനം ഉണ്ടായിരുന്നെങ്കിൽ 2023-24 ആയപ്പോഴേക്കും അത് 70,693 കോടി രൂപയായി ഉയർന്നു.റെയിൽവേ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പുരോഗതി വരുത്തിയതല്ല ഇത്തരമൊരു വരുമാന വർദ്ധനവിന് കാരണം. കോവിഡിന് ശേഷം പുതിയതായി ഏർപ്പെടുത്തിയ ഫ്ലെക്സി നിരക്കുകൾ, പ്രീമിയം തത്കാൽ എന്നിവയ്ക്ക് ഉയർന്ന നിരക്കാണ് റെയിൽവേ ഈടാക്കുന്നത്. കൂടാതെ തത്കാൽ നിരക്കുകളിലും ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകളിലും ഭീമമായ വർദ്ധനവാണ് ഈ കാലയളവിൽ റെയിൽവേ വരുത്തിയത്. കഴിഞ്ഞ നാലു വർഷം കൊണ്ട് 55,445 കോടി രൂപയുടെ അധിക വരുമാനം യാത്ര ടിക്കറ്റ് വില്പനയിൽ ഉണ്ടായതിന്റെ പ്രധാന കാരണം ഈ നിരക്കു വർദ്ധനവ് മാത്രമാണ്.
മാത്രമല്ല ഫ്ലെക്സി നിരക്കുകൾ, തത്കാൽ, പ്രീമിയം തത്കാൽ, ക്യാൻസലേഷൻ ചാർജ്ജുകൾ എന്നിവയിൽ നിന്ന് റെയിൽവേയ്ക്ക് ലഭിച്ച വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ നല്കാതെ പാസഞ്ചർ സർവീസുകളിൽ നിന്ന് ലഭിച്ച മൊത്തം വരുമാനത്തിന്റെ 5.7 ശതമാനമാണ് ഫ്ലെക്സി നിരക്കുകൾ, തത്കാൽ, പ്രീമിയം തത്കാൽ, ക്യാൻസലേഷൻ ചാർജ്ജുകൾ എന്നിവയിൽ നിന്ന് ലഭിച്ചതെന്ന ഒഴുക്കൻ മറുപടിയാണ് റെയിൽവേ നല്കിയത്.കോവിഡ് സമയത്ത് റദ്ദാക്കിയ മുതിർന്ന പൗരന്മാർ അടക്കമുള്ളവരുടെ റിസർവേഷൻ ആനുകൂല്യങ്ങൾ ഒന്നുംതന്നെ പുനഃസ്ഥാപിക്കാൻ റെയിൽവേ ഇതുവരെ തയാറായിട്ടില്ല. മാത്രമല്ല, അധികവരുമാനം ലക്ഷ്യമിട്ടു കൊണ്ട് ജനറൽ കംമ്പാർട്ടുമെന്റുകളുടെ എണ്ണം കുറച്ച് സ്ലീപ്പർ ക്ലാസ് കോച്ചുകൾ എസി കോച്ചുകളാക്കി മാറ്റിയതും സാധാരണക്കാരുടെ യാത്രകളെ ദുസഹമാക്കി.
What's Your Reaction?






