കർശന നടപടി; ബെംഗളൂരു മെട്രോയിൽ പുകയില ഉപയോഗിച്ചാൽ ഇനി മുതൽ പിഴ.

Apr 25, 2025 - 22:34
കർശന നടപടി; ബെംഗളൂരു മെട്രോയിൽ പുകയില ഉപയോഗിച്ചാൽ ഇനി മുതൽ പിഴ.

ബെംഗളൂരു : ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്നവർക്കായി പുതിയ കർശന നടപടികളുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് രംഗത്ത്. മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും തുപ്പുന്നതും സംബന്ധിച്ച ട്രാവലർ എറ്റിക്വിറ്റ് ലംഘനങ്ങൾ തടയുന്നതിനാണ് നടപടി.

പൊതുസ്വത്ത് മലിനമാക്കുകയും മറ്റ് യാത്രക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്യുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഇനി കർശനമായി ഇടപെടും എന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. കൂടാതെ പുതിയ നിയമനുസരണം ഇത്തരമൊരു നിയമലംഘനത്തിനായി ആൾക്കാർക്ക് ₹500 വരെ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.

മെട്രോ സ്റ്റേഷനുകളിലും കോച്ചുകളിലും ഹൈ റസലൂഷൻ സിസിടിവി ക്യാമറകൾ അതിനോടം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. യാത്രക്കാർ ഉദ്ദേശപൂർവ്വമോ അതോ മറ്റെന്തെങ്കിലും തരത്തിലോ ചട്ടങ്ങൾ ലംഘിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനും തുടർന്നുള്ള നടപടികൾ എടുക്കുന്നതിനുമാണ് ഈ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0