ഞാനില്ലാതെ ക്രിക്കറ്റോ? ആരും കളിക്കേണ്ട’, ടൂർണമെൻ്റിന് ക്ഷണിച്ചില്ല; പിച്ചിലേക്ക് ട്രാക്ടർ ഓടിച്ച് കയറ്റി മുംബൈയിൽ മുൻസിപ്പൽ കൗൺസിൽ പ്രസിഡൻ്റ്
റിപ്പോർട്ട് :ബൈഷികുമാർ
തന്നെ ടൂർണമെൻ്റിന് ക്ഷണിക്കാത്തതിൻ്റെ ദേഷ്യത്തിൽ കളിനടക്കുന്നതിനിടെ പിച്ചിലേക്ക് ട്രാക്ടർ ഓടിച്ച് കയറ്റി മുംബൈയിലെ പ്രാദേശിക നേതാവ്. മുംബൈയിൽ നിന്നും നാന്നൂറ് കിലോമിറ്റർ അകലെ ധരൻഗാവിലെ എംഎൽഎ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിനിടെയായിരുന്നു സംഭവം.
സംഘാടകർ തന്നെ വിളിച്ചെല്ലാന്നാരോപിച്ചാണ് ഇയാൾ ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇയാൾ ട്രാക്ടർ ഓടിച്ച് ഗ്രൗണ്ടിലേക്ക് വരുന്നതും കളികക്ക് അനുയോജ്യമല്ലാത്ത തരത്തിൽ പിച്ച് ഉഴുതുമറിച്ചിടുന്നതും പുറത്ത് വന്ന വീഡിയോയിൽ കാണാം. പിന്നീട് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചതെങ്കിലും കളി തുടരാൻ സാധിച്ചില്ല. ഉഴുതു മറിച്ചിട്ട പിച്ചിൽ കളിക്കാൻ പറ്റാത്തതിനാൽ കളി ഉപേക്ഷിക്കുകയാരുന്നെന്നാണ് വിവരം.കഴിഞ്ഞ ഏപ്രിൽ 12 നായിരുന്നു സംഭവം. എന്നാൽ വീഡിയോ പുറത്ത് വരുന്നത് ഇപ്പോഴാണ്. ഇതിന് ശേഷമാണ് ഇത് വാർത്തായയതും. സംഭവത്തിൽ സംഘാടകർ ഇതുവരെ പൊലീസിൽ പരാതിയും നൽകിയിട്ടില്ല. എന്തായാലും കളിക്കിടെയുണ്ടായ നാടകീയ രംഗങ്ങളിൽ കാണികളും കളിക്കാരും ഉൾപ്പെടെ അമ്പരന്നിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0