വിവാദമോ എന്ത് വിവാദം !തൃഷയ്‌ക്കൊപ്പം വിവാഹവിരുന്നിനെത്തി നടൻ വിജയ്; വീഡിയോ വൈറൽ
റിപ്പോർട്ട് :ബൈഷി കുമാർ
വിവാദമോ എന്ത് വിവാദം !തൃഷയ്‌ക്കൊപ്പം വിവാഹവിരുന്നിനെത്തി നടൻ വിജയ്; വീഡിയോ വൈറൽ
തമിഴിലെ പ്രശസ്ത നിർമാതാവും എജിഎസ് എന്റർടെയ്ൻമെന്റ് പങ്കാളിയുമായ കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിലാണ് നടൻ വിജയ്‌യും നടി തൃഷയും ഒന്നിച്ചെത്തിയത്. ഇത് സിനിമാ ലോകത്ത് വലിയ ചർച്ചകളാണ് തുറന്നിട്ടിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിൽ നടന്ന ചടങ്ങിൽ ഒരുകാറിലാണ് ഇരുവരും എത്തിയത്. വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് ഈ സംഭവം.
പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ എത്തിയത്. വിജയ് സ്വർണ്ണനിറത്തിലുള്ള സിൽക്ക് ഷർട്ടും മുണ്ടും ധരിച്ചപ്പോൾ, ചുവപ്പ് ബ്ലൗസും സിൽക്ക് സാരിയുമായിരുന്നു തൃഷയുടെ വേഷം. നവദമ്പതികൾക്ക് ആശംസകൾ നേർന്ന് വിജയ് പൂച്ചെണ്ട് നൽകുന്നതും ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഏറെ സമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
വിജയ്‌യും ഭാര്യ സംഗീത സ്വർണ്ണലിംഗവും 27 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും ആ ബന്ധം അവസാനിപ്പിക്കാമെന്ന വാക്ക് ലംഘിച്ചെന്നും കാട്ടിയായിരുന്നു സംഗീത വിവാഹമോചന ഹർജി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഈ വിവാദങ്ങൾക്കിടയിൽ തൃഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ നടക്കുകയും വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് പിതാവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു.
‘ഗില്ലി’, ‘തിരുപ്പാച്ചി’, ‘ആദി’, ‘കുരുവി’, ‘ലിയോ’ എന്നീ ചിത്രങ്ങളിൽ നായികാനായകന്മാരായി അഭിനയിച്ച വിജയ്‌യും തൃഷയും തമിഴ് സിനിമയിലെ ജനപ്രിയ ജോഡികളാണ്. വിവാഹമോചന ചർച്ചകൾക്കിടയിലും ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0