ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിക്ക് മർദനം; ഉസ്താദ് അറസ്റ്റിൽ
റിപ്പോർട്ട് :ബൈഷികുമാർ
ഹരിപ്പാട് സ്വദേശിനിയായ 15 വയസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മർദിച്ച ഉസ്താദ് അറസ്റ്റിൽ. കീരിക്കാട് വില്ലേജിൽ വേരുവള്ളി ഭാഗം മുറിയിൽ തയ്യിൽ പടീറ്റതിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് മകൻ യൂസഫ് കുട്ടി (56) ആണ് അറസ്റ്റിലായത്. രണ്ടാം പ്രതിയാണ് ഇപ്പോള്‍ പൊലീസിൻ്റെ പിടിയിലായത്.
കായംകുളത്തുള്ള വീട്ടിൽ വെച്ച് കയ്യും കാലും കെട്ടിയിട്ട് ചൂരൽ ഉപയോഗിച്ച് അടിച്ച് വേദനിപ്പിച്ച സംഭവത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉസ്താദായ പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് ഈ കേസിലെ ഒന്നാം പ്രതി. ഇയാളുടെ വീട്ടിലാണ് പെൺകുട്ടി താമസിച്ചു വന്നിരുന്നത്. നിലവിൽ ഇയാൾ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയാണ്.നേരത്തെ പുത്തൂരിലും സമാനമായ സംഭവം നടന്നിരുന്നു. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ തന്ത്രിയെ, പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുരാരി തന്ത്രി എന്ന രാജൻ ബാബു, ബാധ ഒഴിപ്പിക്കാനെന്ന പേരിൽ അടച്ചിട്ട മുറിയിൽ കൊണ്ടു പോയി പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0