ദില്ലി ഹോട്ടലിൽ വൻ തീപിടുത്തം; 20 പേർക്ക് ദാരുണാന്ത്യം
റിപ്പോർട്ട് :ബൈഷികുമാർ
ദില്ലിയിൽ ഇന്ന് പകൽ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഇരുപത് പേർ മരിച്ചു. നഗര ഹൃദയത്തിലെ മാൽവ്യ നഗറിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ ആണ് ഇന്ന് അഗ്നിബാധ ഉണ്ടായത്. ഗ്രീൻ ലെമൺ എന്ന ഹോട്ടലിൽ ആണ് അപകടം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അപകടമറിഞ്ഞു സ്ഥലത്തെത്തിയ അഗ്നി ശമന സേന ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. അതേസമയം 37 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0